പനവല്ലി: വയനാട് തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി പശുക്കിടാവിനെ കൊന്നു. പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ സമയത്താണ് കടുവ കിടാവിനെ പിടിക്കുന്നത് കണ്ടത്. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കടുവ കൊന്നത്. തിരുനെല്ലിയിൽ നിന്ന് വനം ഉദ്യോഗസ്ഥർ എത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച് വന്നത് കടുവ എന്ന് സ്ഥിരീകരിച്ചു.
പുലർച്ചെ മൂന്നുമണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി നാട്ടുകാർ പറയുന്നു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞതായി നാട്ടുകാർ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ പനവല്ലിക്ക് സമീപ ഗ്രാമമായ കുറുക്കന്‍ മൂലയില്‍ കടുവയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. രണ്ട് മാസത്തെ ഇടവേളയില്‍ 17 വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാന്‍ വലിയ രീതിയില്‍ പ്രതിഷേധമടക്കം ഇവിടെ നടന്നിരുന്നു.
പത്തു ദിവസത്തിലധികം വലിയ രീതിയിലുള്ള സജ്ജീകരണങ്ങളിലൊരുക്കി തിരച്ചില്‍ നടത്തിയ ശേഷവും കടുവയെ കണ്ടെത്താതെ വന്നതോടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ച 70 ക്യാമറകളില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിയുകയോ സാന്നിധ്യം സ്ഥിരീകരിക്കുന്ന സൂചനകളോ ലഭിക്കാത്ത സാഹചര്യത്തില്‍ കടുവ കാട് കയറിയെന്ന നിഗമനത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.