കോട്ടയം അരുവിക്കുഴിയിൽ പള്ളി മുറ്റത്തുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കൊലക്കേസ് പ്രതി അരുവിക്കുഴി സ്വദേശിയുടെ മൂക്ക് കടിച്ച് മുറിച്ചെടുത്തു : മൂക്ക് കടിച്ചെടുത്തത് കത്തിക്കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ : പരിക്കേറ്റയാൾ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ 

കോട്ടയം : കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴിയിൽ പള്ളിമുറ്റത്ത് ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കൊലക്കേസ് പ്രതി അരുവിക്കുഴി സ്വദേശിയുടെ മൂക്ക് കടിച്ചെടുത്തു. കത്തിക്കുത്ത് തടയാൻ ശ്രമിക്കുന്നതിനിടയാണ് പ്രതി ഇദ്ദേഹത്തിന്റെ മൂക്ക് കടിച്ച് മുറിച്ചെടുത്തത്. അരുവിക്കുഴി സ്വദേശി മണിയങ്ങാട്ട് ഫിലിപ്പിന്റെ മൂക്കാണ് പ്രതി കടിച്ച് മുറിച്ചെടുത്തത്. പരിക്കേറ്റ ഫിലിപ്പിനെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ പരിക്കേറ്റ അക്രമി കുട്ടിച്ചനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Advertisements

ഞായറാഴ്ച രാവിലെ അരുവിക്കുഴി ലൂർദ് മാതാ പള്ളിയുടെ മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്. നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു കുട്ടിച്ചൻ. വർഷങ്ങൾക്കു മുൻപ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇയാൾ നിലവിൽ ജാമ്യത്തിലാണ്. പുറത്തിറങ്ങിയശേഷം ഇയാളും ഫിലിപ്പും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ ചൊല്ലി ഞായറാഴ്ച രാവിലെ പള്ളിമുറ്റത്ത് വച്ച് ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. വാക്കേറ്റൊടുവിൽ കുട്ടിച്ചൻ ഫിലിപ്പിനെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. ഫിലിപ്പ് അക്രമം തടയുകയും ഇരുവരും തമ്മിൽ പിടിവലിയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ കുട്ടിച്ചൻ ഫിലിപ്പിന്റെ മൂക്ക് കടിച്ചു മുറിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 

സംഘർഷത്തിനിടെ കുട്ടിച്ചനും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റ ഫിലിപ്പിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് പള്ളിക്കത്തോട് പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ നിലനിന്നിരുന്ന മുൻ വൈരാഗ്യമാണ് അക്രമങ്ങൾക്ക് പിന്നിൽ എന്ന് സംശയിക്കുന്നതായി പള്ളിക്കത്തോട് പോലീസ് അറിയിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.