തിരുവനന്തപുരം : മിത്തു വിവാദത്തിൽ എൻഎസ്എസിന് ഏറ്റ മുറിവ് ഉണങ്ങിയിട്ടില്ലെന്നും, വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും
ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സ്ഥാനാർത്ഥിയായത് കൊണ്ട് മാത്രമാണ് ഇടത് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത്. സ്ഥാനാർത്ഥികൾ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥികൾ വന്നാൽ ഞങ്ങൾ സ്വീകരിക്കും ജെയ്ക്ക് വന്നു, ചാണ്ടി ഉമ്മൻ വന്നു. ഇനി ബിജെപി സ്ഥാനാർത്ഥിയും വരും. അത് സാധാരണമാണ്.
മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയ സ്പീക്കറിന് മാപ്പില്ല. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തിരഞ്ഞെടുപ്പിൽ എൻ എസ് എസ് സ്വീകരിക്കുന്നത് സമദൂര നിലപാടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് ദുർവ്യാഖ്യാനപ്പെട്ടു. ഇവിടെ ഒരു ഭരണമാറ്റം ജനമാവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടെന്ന് ഞാൻ പറഞ്ഞു. അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എൻഎസ്എസിന്റേത് ആയിരുന്നില്ല. അതിന്റെ പേരിൽ എൻഎസ്എസ് സമദൂരം വിട്ടിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമദൂര നിലപാട് തന്ത്രമാണെന്ന സിപിഎം സംസ്ഥാന സെക്കട്ടറി എം. വി ഗോവിന്റെ പരാമർശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും മിത്ത് വിവാദത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിച്ചിട്ടില്ലെന്നും സുകുമാരൻ നായർ വിശദീകരിച്ചു.