തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് നെടുമങ്ങാട് വലിയമലയിൽ യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് മനോജും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച മനോജ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയായിരുന്നു. വാതിൽ തുറക്കാഞ്ഞതോടെ 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു. സ്ഥിരം മദ്യപാനിയായ ഇയാൾ തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു.