കോട്ടയം. കോട്ടയംമെഡിക്കൽ കോളജിലെ ചീഫ്നേഴ്സ് ഓഫീസർ ഇൻ ചാർജ്ജ് വഹിക്കുന്ന നേഴ്സിംഗ് ഓഫീസർ അടക്കമുള്ളവർ അധിക്ഷേപിച്ചതിന്റെ പേരിൽ സ്ഥലം മാറ്റം ആവശ്യപ്പെട്ട് നേഴ്സ് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി. കോൺഗ്രസ് അനുകൂലസംഘടനയായകേരളഗവ: നേഴ്സിംഗ് യൂണിയൻ(കെ ജി എൻ യു )
കോട്ടയം ജില്ലാ സെക്രട്ടറിയും മെഡിക്കൽ കോളജ് നേത്ര രോഗ വിഭാഗത്തിലെ നേഴ്സ്മായ ചേർത്തല സ്വദേശിനിയാണ് തന്നെചീഫ്നേഴ്സിഗ് ഓഫീസർ അടക്കം മൂന്നു നേഴ്സിംഗ് ഓഫീസർമാർ ചേർന്ന് മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ്അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നുമാസം മുൻപ് നേത്ര രോഗ വിഭാഗത്തിൽ രാത്രികാല ഡ്യൂ,ട്ടിക്കെത്തിയ ഒരു നേഴ്സ് ഡോക്ടർ എഴുതാത്ത മരുന്ന് രോഗിക്ക് നൽകി.പിറ്റേദിവസം രാവിലെ ഡ്യൂട്ടിക്ക് എത്തിയ ചേർത്തല സ്വദേശിയായ ഈനേഴ്സിന് ഡ്യൂട്ടി കൈമാറി കഴിഞ്ഞപ്പോൾ രോഗികളുടെ കേസ് ഷീറ്റ് പരിശോധിച്ചു. അപ്പോൾ രാത്രിയിൽ ഒരു രോഗി ക്ക് ഡോക്ടർ എഴുതാത്ത മരുന്ന് നൽകിയതായി കണ്ടെത്തി. തുടർന്ന് ഈ വിവരം ബന്ധപ്പെട്ട ഹെഡ് നേഴ്സിനെ അറിയിക്കുകയും രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തിയതായും ഇവർ പറയുന്നു. ഡോക്ടർ എഴുതാത്ത മരുന്ന് നൽകിയെന്ന് ആരോപണത്തിന് വിധേയമായ നേഴ്സ് ഇത്തരത്തിലുള്ള ഒരു കുറ്റം ഞാൻ ചെയ്തിട്ടില്ലായെന്ന് പറഞ്ഞ് നേഴ്സിംഗ് സൂപ്രണ്ടിന് പരാതി നൽകി. കഴിഞ്ഞ ദിവസം ചീഫ്നേഴ്സിംഗ് ഓഫീസർ ഇൻ ചാർജ്ജ് വഹിക്കുന്ന (കെ ജി എൻ എ യുടെ സംസ്ഥാന വൈസ് പ്രസിഡന്റ്) നേഴ്സിംഗ് സൂപ്രണ്ടും
രണ്ട് നേഴ്സിംഗ് സൂപ്രണ്ട് മാരും ചേർന്ന് ആ
രോ പണവിധേയരായ രണ്ട്നേഴ്സ്മാരെ രണ്ടു സമയങ്ങളിലായി ഓഫീസിൽവിളിപ്പിച്ചു. ആദ്യം എത്തിയ ചേർത്തല സ്വദേശിയായ നേഴ്സിനോട് മോശമായ ഭാഷയിൽ ചീഫ് ഓഫീസർ ഇൻ ചാർജ്ജ് വഹിക്കുന്ന ഴ്നേഴ്സിംഗ് സൂപ്രണ്ട് സംസാരിച്ചു വെന്നും ഇതിനു മുൻപും ഈ സൂപ്രണ്ടിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള സംസാരം ഉണ്ടായിട്ടുണ്ടെന്നും ആരോ പിച്ചാണ് ചേർത്തല സ്വദേശിയായ നേഴ്സ് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് ഈ നേഴ്സ് മിസ്സിഗ് ആയെന്ന് തരത്തിലുള്ള പ്രചരണം ഉണ്ടാകുകയും ആരോ ഗാന്ധി നഗർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയതു. തുടർന്ന് ഗാന്ധി നഗർ പോലീസ് ചേർത്തല സ്വദേശിയായ നേഴ്സിനെ ഫോണിൽ വിളിക്കുക കയും അവർ ഭർത്താവ് മൊത്ത് ഗാന്ധി നഗർ സ്റ്റേഷനിൽ എത്തി വിവരങ്ങൾ നൽകുകയും ചെയ്തു.പിന്നീട് മെഡിക്കൽ കോളജിലെത്തി മേൽപ്പറഞ്ഞ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്.
എന്നാൽ ചേർത്തല സ്വദേശിയും കെ ജി എൻ യു ജില്ലാ സെക്രട്ടറിയുമായേ നേഴ്സ് പറഞ്ഞത് തെറ്റാണെന്ന് കെ ജി എൻ എ സംസ്ഥാന വൈസ്പ്രസിഡന്റ്, ചീഫ് നേഴ്സിംഗ് ഓഫീസറുമായേ ഹേനേ ദേവദാസ് നിഷേധിച്ചു. ചേർത്തല സ്വദേശിയായ നേഴ്സ് ഡ്യൂട്ടി കഴിഞ്ഞും ഡ്യൂട്ടി റൂമിൽ വിശ്രമിച്ചിട്ടുള്ള തിന് പല തവണ താക്കീത് നൽകിയിട്ടുണ്ട്
ഏതൊക്കെ വാർഡുകളിൽ ഡ്യൂട്ടി ചെയ്തിട്ടുണ്ടോ അവിടെയെല്ലാം സഹപ്രവർത്തകരുമായി വാക്ക് തർക്കമുണ്ടായിട്ടുണ്ടെന്ന് ചീഫ് നേഴ്സിംഗ് ഓഫീസർ പറയുന്നു. നേത്രരോഗ വിഭാഗത്തിൽ ഇവർ തമ്മിൽ വിഷയം ഉണ്ടായതറിഞ്ഞ് ഇരുവരേയും ഒരേ സമയം ഓഫീസിന് സമീപമുള്ള മുറിയിൽ വിളിച്ചു വരുത്തി, നമ്മൾ നേഴ്സസ് മാർ മറ്റ് ജീവനക്കാരുടേയോ രോഗികളുടേയോ മുൻപിൽ വച്ച് ബഹളം വയ്ക്കുകയോ വഴക്ക് ഉണ്ടാക്കുകയോ ചെയ്യരുതെന്നും നേഴ്സ്മാരുടെ മാന്യതനോക്കി വേണം ഡ്യൂട്ടി ചെയ്യുവാൻ എന്ന് മാത്രമേ ചേർത്തല നേഴ്സിനോട് പറഞ്ഞിട്ടുള്ളൂവെന്നും ഓഫീസർ പറയുന്നു. ഞാൻ ഈ നേഴ്സിനെ ആക്ഷേപിച്ചു വെന്ന തെ
ളിവ് ഹാജരാക്കട്ടെയെന്നും ചീഫ് നേഴ്സിംഗ് ഓഫീസർ പറഞ്ഞു.