പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും വിവാഹിതരാകുന്നു ? സോഷ്യൽ മീഡിയ നിറയുന്ന ചർച്ചകൾക്ക് മറുപടിയുമായി കല്യാണി 

കൊച്ചി : പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും വിവാഹിതരാകുന്നു എന്ന ഗോസിപ്പുകള്‍ കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്.ഹൃദയം’ സിനിമ ഇറങ്ങിയതോടെ ഇത് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. ഹൃദയത്തിന് ശേഷം പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ മലയാളത്തില്‍ വീണ്ടുമെത്തുന്ന സന്തോഷത്തില്‍ പ്രണവിനെ കുറിച്ച്‌ കല്യാണി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

Advertisements

കല്യാണിയുടെ വാക്കുകള്‍ ‘കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐ.വി. ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. ഏതെങ്കിലും സിനിമയുടെ സെറ്റിലാകും അതെന്നു മാത്രം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപ്പുവും അനിയും കീര്‍ത്തിയും ചന്തുവുമാണ് എന്റെ ടീം. എനിക്ക് അപ്പു ഫാമിലി തന്നെയാണ്. വീട്ടിലെ ആല്‍ബങ്ങളില്‍ ചന്തുവിനൊപ്പമുള്ളതിനെക്കാള്‍ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിൻ എന്നാണ്. ‘അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകൻ’ എന്നൊക്കെ പറയാൻ വലിയ ബുദ്ധിമുട്ടാണെന്നേ’ കല്യാണി പറഞ്ഞു. 

തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ചും കല്യാണി പറഞ്ഞു. ‘വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും, ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാൻ ദേ, റെഡി…”. കല്യാണി പറഞ്ഞു. 

Hot Topics

Related Articles