തിരുവല്ല : പ്രസിദ്ധ കഥകളികലാകാരന്‍ ഡോ. സദനം കൃഷ്ണന്‍കുട്ടിയുടെ എണ്‍പതാം ജന്മദിനം കൃഷ്ണനാദം എന്ന പേരില്‍ തിരുവല്ലയില്‍ ആഘോഷിച്ചു. മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. സുഗന്ധി മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. കേളി, തോടയം, പുറപ്പാട്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം തുടങ്ങിയവയും വേദിയില്‍ അരങ്ങേറി. തുടര്‍ന്ന് ശ്രീവല്ലഭ ക്ഷേത്രത്തില്‍നടന്ന ലവണാസുരവധം കഥകളിയില്‍ ഹനുമാനായി സദനം കൃഷ്ണന്‍കുട്ടി രംഗത്ത് എത്തുകയുംചെയ്തു.
തിരുവിഴ ജയശങ്കര്‍, നടന്‍ ബാബു നമ്പൂതിരി, സംവിധായകന്‍ ബ്ലസ്സി, കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ, നരേന്ദ്രന്‍ ചെമ്പകവേലില്‍, വേണു വെള്ളിയോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.കലാ-സാംസ്‌കാരിക പരിപാടികള്‍ തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനംചെയ്തു.