കോട്ടയം പാലാ മീനച്ചിലാറ്റിൽ ഒരാളെ കാണാതായതായി സംശയം : കാണാതായത് കിടങ്ങൂർ കടവിൽ

കിടങ്ങൂരിൽ നിന്നും
ജാഗ്രതാ ലൈവ്
പ്രത്യേക ലേഖകൻ

Advertisements

പാലാ : കോട്ടയം പാലായിൽ മീനച്ചിലാറ്റിൽ കിടങ്ങൂർ കടുതോടി കടവിൽ ഒരാളെ കാണാതായതായി സംശയം. രാവിലെ കടവിൽ കുളിക്കാനെത്തിയവർ കടവിൽ ബാഗും മൊബൈലും കണ്ടെത്തിയതിനെ തുടർന്ന് കിടങ്ങൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമ്മണ്ണൂർ സ്വദേശി ചെറുശേരിൽ രാജുവിനെയാണ് കാണാതായത്. ഇയാൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെയാണ് തെരച്ചിൽ നടക്കുന്നത്.

പാലാ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തെരച്ചിൽ നടത്തുന്നത് കിടങ്ങൂർ പൊലീസും സ്ഥലത്തെത്തി. ഒഴുക്ക് ശക്തമായതിനാൽ സ്കൂബ സംഘം എത്തുമെന്നും പോലീസ് അറിയിച്ചു.

Hot Topics

Related Articles