“റോഡ് അനുവദിക്കുന്നില്ല; തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ പൊതുമരാമത്ത് മന്ത്രി തള്ളി കളയുന്നു”: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി ഗണേഷ് കുമാർ എംഎൽഎ

പത്തനാപുരം: തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാ മന്ത്രി പരിഗണിക്കുന്നില്ലെന്ന വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഈ വർഷം പി ഡബ്ല്യുഡി പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ എംഎല്‍എ പരസ്യമായി വിമര്‍ശിച്ചത്.

Advertisements

മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങിൽ  ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെ ഗണേഷ് വിമർശിക്കുകയും ചെയ്തു. മന്ത്രിയായിരിക്കെ ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയ്യടിച്ച് അറിയിക്കണം. പോസ്റ്റിൽ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജി സുധാകരന്റെ കാലത്ത് ആറ് കോടിയോളം രൂപ റോഡ് വികസനത്തിനായി അനുവദിച്ചിരുന്നു. എന്നാലിപ്പോൾ വേണ്ട രീതിയിൽ പണം അനുവദിക്കുന്നില്ല. ഇക്കാര്യം താൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്ന് പറഞ്ഞ അദ്ദേഹം, ഇവരെക്കാളൊക്കെ മുൻപ് 20 വർഷം താൻ മന്ത്രിയായിരുന്നു. നിയമസഭയിൽ സീനിയോറിറ്റിയൊക്കെയുണ്ട്. ആ ഒരു മര്യാദ റോഡ് ആവശ്യങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.