കോട്ടയം: കാരാപ്പുഴയിൽ തെരുവുനായ ശല്യം അതിരൂക്ഷമെന്നു നാട്ടുകാർ. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കൾ നാട്ടുകാർക്ക് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. പത്തിലേറെ നായ്ക്കളാണ് പ്രദേശത്ത് അക്രമാസക്തരായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതെന്നാണ് പരാതി. കാരാപ്പുഴ അമ്പലക്കടവ് ശാസ്താംക്ഷേത്രത്തിനും സമീപത്തുമായാണ് നായ്ക്കൾ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. ഇത്തരത്തിൽ നടക്കുന്ന നായ്ക്കൾ നാട്ടുകാർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് നേരെ ഓടിയടുക്കുന്ന നായ്ക്കൾ നാട്ടുകാരെ ആക്രമിക്കാൻ വരുന്നതും ഇവടെ പതിവ് കാഴ്ചയാണ്. ഇത് കൂടാതെയാണ് പ്രദേശത്ത് എത്തുന്ന ്‌സ്‌കൂൾ വിദ്യാർത്ഥകളെ പോലും ആക്രമിക്കാൻ നായ്ക്കൾ പാഞ്ഞെത്തുന്നത്.
പ്രദേശത്ത് വ്യാപകമായി മാലിന്യം തള്ളുന്നതായും ഈ മാലിന്യം തിന്നാണ് നായ്ക്കൾ അക്രമാസക്തരായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതെന്നും പരാതിയും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ഭീതിയിലായിരിക്കുന്നത്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ കു്ട്ടികൾ അടക്കമുള്ളവർ നായ്ക്കളുടെ ശല്യത്തിൽ ഭയന്നിരിക്കുകയാണ്.