ക്രിക്കറ്റ് മാമങ്കത്തിന് തുടക്കമായി ; ചാരക്കപ്പിനായുള്ള പോരാട്ടത്തിൽ ആസ്‌ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ ; ആഷസ് ക്രിക്കറ്റിന്റെ ചരിത്രമറിയാം

മെൽബൺ : ക്രിക്കറ്റിലെ ഉത്സവാഘോഷത്തിന്റെ പേരാണ് ആഷസ്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ 138 വർഷമായി പോരടിക്കുന്ന, ചാരക്കോപ്പയ്ക്കായുള്ള യുദ്ധം, കാലപ്പഴക്കമേറും തോറും വീര്യം കൂടുന്ന യഥാർഥ ക്രിക്കറ്റ് ലഹരി… ഇന്നത്തെ ഇന്ത്യയും പാക്കിസ്ഥാനുമെല്ലാം ജനിക്കുന്നതിനു കാലങ്ങൾ മുമ്പേ ആരംഭിച്ച കുടിപ്പകയുടെ നേർചിത്രം, ആഷസ്… ഈ ആഷസിനു പിന്നിൽ ഒരു പ്രണയത്തിന്റെ പോരാട്ടത്തിന്റെ കഥയുണ്ട്. ആ കഥ ഇങ്ങനെ:

Advertisements

1882 ഡിസംബറിൽ ഇംഗ്ലണ്ട് ടീം ഓസ്ട്രേലിയയിൽ. ക്യാപ്റ്റൻ ഇവോ ബ്ലൈയ്ക്കും സംഘത്തിനും ഒരു ലക്ഷ്യം മാത്രം ഓസ്ട്രേലിയയിൽ നിന്ന് മടങ്ങുന്നത് പരമ്പര ജേതാക്കളായി മാത്രമായിരിക്കണം. കാരണം, 1882 ഓഗസ്റ്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിൽ എത്തി പരമ്പരയുമായി മടങ്ങിയിരുന്നു. സാധരണ പോലുള്ള ഒരു പരമ്പരയായിരുന്നു അത്. എന്നാൽ, ഇംഗ്ലണ്ടിൽ ഓസ്ട്രേലിയ പരമ്പര ജയിച്ചത് ചരിത്രത്തിൽ ആദ്യമായി. 1882 ഓഗസ്റ്റ് 30 ന് ഇംഗ്ലണ്ടിലെ ദ സ്പോർട്ടിംഗ് എന്ന പത്രം ആ തോൽവിയെ അതിന്റെ പാരമ്യത്തിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് കൊല്ലപ്പെട്ടെന്നും ശരീരം ദഹിപ്പിച്ച് ചാരം (ആഷസ് ) ഓസ്ട്രേലിയ കൊണ്ടുപോയെന്നും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുകൊണ്ട് ഇവോ ബ്ലൈയും സംഘവും ഡിസംബറിൽ ഓസ്ട്രേലിയൻ മണ്ണിൽ കാലുകുത്തിയത് പത്രത്താളിലെ ആ ആഷസ് തിരിച്ചു പിടിക്കാനായിരുന്നു. തിരിച്ചു പിടിക്കുമെന്ന വാക്ക് 2-1 ന് ഇവോ ബ്ലൈ പാലിച്ചു. അതിൽ ആവേശഭരിതയായ ഫ്ളോറെൻസ് മോർഫി അടക്കമുള്ള ഒരു സംഘം മെൽബൺ വനിതകൾ ഇംഗ്ലണ്ട് ക്യാപ്റ്റന് ഒരു സമ്മാനം നൽകി. മെൽബണിലെ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിച്ച ബെയിൽസ് കത്തിച്ച ചാരം നിറച്ച, 15 സെന്റീമീറ്റർ മാത്രം വലുപ്പമുള്ള ഒരു മരച്ചെപ്പാണ് അവർ സമ്മാനിച്ചത്. ആഷസ് ടെസ്റ്റ് വൈര്യം ആരംഭിച്ചതും ഇവോ ബ്ലൈയും ഫ്ളോറെൻസ് മോർഫിയും തമ്മിലുളള പ്രണയം മൊട്ടിട്ടതും അന്നായിരുന്നു. ഒരു വർഷത്തിനു ശേഷം ഇരുവരും വിവാഹിതരായി. ബ്ലൈയുടെ മരണശേഷം 1927ൽ മെൽബൽ ക്രിക്കറ്റ് ബിന് (എംസിസി) ഈ ചെറിയ ആഷസ് കപ്പ് ഫ്ളോറെൻസ് മോർഫി കൈമാറിയെന്നതുമാണ് ചരിത്രം.

1882 – 83 മുതൽ ഇതുവരെയായി 71 ആഷസ് സീരീസുകൾ അരങ്ങേറി. 138 വർഷമായി നടക്കുന്ന ആഷസ് ട്രോഫി ഏകദേശം 82.5 വർഷം ഓസ്ട്രേലിയ കൈവശം വച്ചു, ഇംഗ്ലണ്ട് 55.5 വർഷവും. ഓരോ പരമ്പര ജയിക്കുന്ന ടീമിന് അടുത്ത പരമ്പര വരെ ട്രോഫി കൈവയ്ക്കാം. പരമ്പര സമനിലയിൽ കലാശിച്ചാൽ മുൻ ചാമ്പ്യൻമാർക്കാണ് ട്രോഫിയിൽ അധികാരം. 2019 ൽ ഇംഗ്ലണ്ടിൽ നടന്ന പരമ്പര 2-2 സമനിലയായിരുന്നു. അതിനുമുമ്പ് കിരീടം നേടിയ ഓസ്ട്രേലിയയുടെ കൈവശമാണ് ആഷസ് ഇപ്പോൾ.

ആഷസ് സീരീസ് കണക്ക്

ആകെ നടന്ന പരമ്പര: 71

ഓസ്ട്രേലിയ ജയിച്ചത് : 33

ഇംഗ്ലണ്ട് ജയിച്ചത് : 32

സമനില : 6

കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെങ്കിലും ഇന്ന് ആരംഭിച്ച ആഷസ് പോരാട്ടത്തിൽ ഇംഗ്ലണ്ട് കിരീടം തിരിച്ചു പിടിക്കുമോ അതോ ഓസ്ട്രേലിയ നിലനിർത്തുമോ എന്ന ചോദ്യങ്ങൾ അപ്രസക്തം. കാരണം രണ്ട് ടീമുകളും തുല്യ ശക്തികളാണെന്ന് വിലയിരുത്താം. ആതിഥേയർ എന്ന മുൻതൂക്കം ഓസ്ട്രേലിയയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. 2019ലെ സമനില, ആഷസ് ചരിത്രത്തിൽ 1972 നു ശേഷം സംഭവിച്ച ആദ്യ സമനിലയായിരുന്നു എന്നതാണ് ശ്രദ്ധേയം. നിലവിൽ രണ്ട് ടീമുകളും ആഭ്യന്തര പ്രശ്നങ്ങൾക്ക് നടുവിലാണ്. ഇംഗ്ലണ്ട് അഭ്യന്തര ക്രിക്കറ്റിലെ വർണ്ണവിവേചനത്തിന്റെ കരിനിഴലിൽ ആണെങ്കിൽ. മറുവശത്ത് ഓസ്ട്രേലിയയ്ക്ക് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ടിം പെയ്നിനെ മാറ്റേണ്ടിവന്നു. ടീമിന്റെ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ നടന്ന വിവാദ പശ്ചാത്തലത്തിലാണത്.

പേസ് ബൗളർ പാറ്റ് കമ്മിൻസ് ആണ് ഓസ്ട്രേലിയയുടെ പുതിയ ക്യാപ്റ്റൻ. ഫുൾ ടൈം ക്യാപ്റ്റനാകുന്ന ആഭ്യ ഓസീസ് പേസറാണ് കമ്മിൻസ്. 1964ൽ സ്പിന്നർ റിച്ചി ബനൗഡ് ഓസ്ട്രേലിയൻ ക്യാപ്റ്റനായിട്ടുണ്ട്. 1956 ൽ ഇതിഹാസ പേസർ ആയ റെ ലിൻഡ് വെൽ ഒരു ടെസ്റ്റിൽ പകരക്കാരൻ ക്യാപ്റ്റനായിരുന്നു. 2018 ൽ പന്ത് ചുരണ്ടൽ വിവാദത്തിലൂടെ ക്യാപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടപ്പെട്ട സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് എത്തുന്ന ആദ്യ പരമ്പരയുമാണിത്. ഗാബയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സൺ ഇല്ല. അതേസമയം, ഇടവേളയ്ക്കു ശേഷം ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് തിരിച്ചെത്തി. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമതുള്ള ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. സ്റ്റീറ്റ് സ്മിത്ത്, മാർനസ് ലബൂഷെയ്ൻ എന്നിവർ ഓസ്ട്രേലിയയ്ക്കും ബാറ്റിംഗ് കരുത്തേകും. ബൗളിംഗിൽ ലോക ഒന്നാം നമ്പറായ കമ്മിൻസും ബാറ്റിംഗിലെ ഒന്നാമനായ റൂട്ടും നയിക്കുന്ന ടീമുകളുടെ പോരാട്ടമാണ് ഇത്തവണത്തെ ആഷസ്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.