പാലാ മുരിക്കുമ്പുഴയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: മെഡിക്കൽ വിദ്യാർത്ഥികൾ ഉപേക്ഷിച്ചതെന്ന് പൊലീസ്

പാലാ : മുരിക്കുമ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം പഠന ശേഷം സഹോദരങ്ങളായ മെഡിക്കൽ വിദ്യാർത്ഥികൾ ഉപേക്ഷിച്ചതെന്ന് പൊലീസ്. പഠന ശേഷം വീട്ടിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങൾക്കൊപ്പം വീട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടു സൂക്ഷിച്ചിരുന്നു.

Advertisements

പിന്നീട് ആക്രി വസ്തുക്കൾ വിൽക്കുന്നവർക്ക് ഇത് കൈമാറിയപ്പോൾ ഈ ചാക്ക്കെട്ടും ഉൾപ്പെടുകയായിരുന്നു. എന്നാൽ ആക്രി ഇടപാടുകാർ ചക്കിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റിയ ശേഷം അസ്ഥികൂട ഭാഗങ്ങൾ മാലിന്യം ഇടുന്നിടത്ത് തള്ളികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ സി.ഐ. കെ.പി. ടോംസൺ, എസ്. ഐ. എം. ഡി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ നിരന്തര അന്വേഷണമാണ് സംഭവത്തിൻ്റെ ചുരുൾ നിവർന്നത്. മെഡിക്കൽ വിദ്യാർത്ഥികളായ സഹോദരങ്ങളുടെ മൊഴിയെടുക്കുകയാണ്. ആക്രി കച്ചവടക്കാരനേയും ഉടൻ കണ്ടെത്തുമെന്നും പൊലീസ് ആറിയിച്ചു.

Hot Topics

Related Articles