തിരുവല്ലയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പത്തനംതിട്ട: തിരുവല്ലിയല്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രികനായ വള്ളംകുളം സ്വദേശി പ്രദീപിനാണ് പരിക്കേറ്റത്. തിരുവല്ല ബൈപാസിലെ ബിവണ്‍- ബിടു ജംഗിഷനില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ പ്രദീപിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisements

കോട്ടയം സ്വദേശി സഞ്ചരിച്ച കാര്‍ റോങ്ങ് സൈഡിലൂടെ വന്നതാണ് അപകടത്തിന് ഇടായാക്കിയതെന്ന് ദൃകസാക്ഷികള്‍ പറയുന്നു. ഇടിയുടെ ശക്തിയില്‍ പ്രദീപ് കാറിന്റെ ചില്ലിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതര പരിക്കുണ്ട്. നിലത്ത് വീണതോടെ കാലുകള്‍ക്കും സാരമായ പരിക്കേറ്റു.

Hot Topics

Related Articles