ആലപ്പുഴ: ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീപിടിച്ചു. ദാമോദര പൈ ആന്‍ഡ് സണ്‍സ് എന്ന കടയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തീ പിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. തൊട്ടടുത്ത ബാങ്കിലെ സുരക്ഷ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. നാലര മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് അഗ്നിരക്ഷ സേന തീയണച്ചത്.
Advertisements
ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടക്കാനുള്ള കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഓണ വിപണി ലക്ഷ്യമാക്കി കൂടുതല്‍ വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതെല്ലാം കത്തി നശിച്ചു. പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.