കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ശനിയാഴ്ച പോലീസ്, ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്റർ മദ്യവും എക്സൈസ് വകുപ്പിന്റെ പരിശോധനയിൽ 56.55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 205 ലിറ്റർ കോടയും പിടിച്ചെടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയോടെ 872.88 ലിറ്റർ മദ്യമാണ് പോലീസ്, എക്സൈസ്, വിവിധ സ്ക്വാഡുകൾ എന്നിവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം 3,01,686 രൂപയാണ്.
വിവിധ സ്ക്വാഡുകളുടെ പരിശോധനയിൽ 559.40 ഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 2.680 ഗ്രാം എം.ഡി.എം.എ, ഒൻപത് കിലോഗ്രാം പുകയില, 48 പാക്കറ്റ് ഹാൻസ്, 2 ഗ്രാം ഹാഷിഷ് ഓയിൽ, 45,420 രൂപ മൂല്യമുള്ള ലഹരി വസ്തുക്കളും പിടികൂടി.