കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചു 

കുറവിലങ്ങാട് : കേസുകൾക്കും പരാതികൾക്കും അൽപനേരം വിശ്രമം നൽകി കുറവിലങ്ങാട് പൊലീസ് ഓണം ആഘോഷിച്ചു. ഓണ തിരക്കിന്റെ ഇടയിൽ . അൽപ സമയം കണ്ടെത്തി സ്റ്റേഷനു മുന്നിൽ പൂക്കളം തീർത്തും സദ്യ കഴിച്ചും കലാ മത്സരങ്ങൾ നടത്തിയും ആയിരുന്നു ആഘോഷം. പദവികളും യൂണിഫോമും മാറ്റിവച്ച് പൊലീസ് ഉദ്യോഗസ്ഥരും  മത്സരങ്ങളിൽ പങ്കെടുത്തു. എസ് എച്ച് ഒ ടി ശ്രീജിത് . എസ് ഐ വിദ്യ വി എന്നിവർ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി. പി ആർ ഒ . സുരേഷ് കുമാർ .തോമസുകുട്ടി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ദിവസവും 100 കണക്കിന് പ്രശ്നങ്ങളുടെ പിറകെ നെട്ടോട്ടം ഓടുന്ന ഉദ്യോഗസ്ഥർക്ക് മാനസിക ഉല്ലാസം നൽകുന്നതായിരുന്നു ഓണാഘോഷം.

Advertisements

Hot Topics

Related Articles