കൊച്ചി: സഞ്ചരിക്കുന്ന എഐ ക്യാമറ എറണാകുളം എല്ലാ റോഡുകളിലും നിരീക്ഷണം തുടങ്ങി. മൈക്രോ സ്പീഡ് വൈലേഷൻ ഡിറ്റക്ഷൻ ക്യാമറയുടെ പരീക്ഷണ പരിശോധന സീ പോർട്ട്-എയർ പോർട്ട്, വല്ലാർപാടം റോഡുകളിലാണ് നടത്തിയത്. എ.ഐ ക്യാമറ ഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പ്, വാഹനം ഒരിടത്ത് നിർത്തിയിട്ട് പരിശോധിക്കുന്നതാണ് ഈ സംവിധാനം.
വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെയാണ് എഐ ക്യാമറ ആദ്യഘട്ടത്തിൽ പിടിക്കുക. വൈകാതെ മറ്റ് നിയമലംഘനങ്ങളും ക്യാമറ പകർത്തും. മറ്റ് റോഡുകളിലേക്കും വരും ദിവസങ്ങളിൽ സഞ്ചരിക്കുന്ന എഐ ക്യാമറ വ്യാപിപ്പിക്കാനാണ് തീരുമാനം. എറണാകുളം, തൃശൂർ ജില്ലകളിലേക്കാണ് ഒരു സഞ്ചരിക്കുന്ന എഐ ക്യാമറ അനുവദിച്ചിട്ടുള്ളത്. 10 ദിവസം വീതം ഓരോ ജില്ലകളിൽ പരിശോധന നടത്താനാണ് നിലവിലെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ചരിക്കുന്ന എഐ ക്യാമറയ്ക്ക് ഡ്രൈവർ മാത്രം മതിയെന്നതാണ് പ്രത്യേകത. മറ്റ് എഐ ക്യാമറകളെ പോലെ തന്നെ സഞ്ചരിക്കുന്ന ക്യാമറയും നിയമ ലംഘനം പകർത്തി തിരുവനന്തപുരം കൺട്രോൾ കേന്ദ്ര സർവറിലേക്കും അവിടെനിന്ന് കാക്കനാട് കൺട്രോൾ റൂമിലേക്കും നൽകും. കാക്കനാട് നിന്നാണ് നോട്ടീസ് അയക്കുക.