തിരുവനന്തപുരം : കഠിനങ്കുളത്ത് കടകളിൽ കയറി ഭീഷണിപ്പെടുത്തുകയും , യാത്രക്കാരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും , പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ.
തിരുവനന്തപുരം മേനംകുളം ചിറ്റാറ്റുമുക്ക് കരിഞ്ഞവയല് മണക്കാട്ടു വിളാകം സനില ഭവനിൽ സച്ചു (അപ്പുക്കുട്ടൻ – 30 ), മേനംകുളം ചിറ്റാറ്റുമുക്ക് അണക്കപ്പിള്ള കനാലും പുറംബോക്ക് രാജേഷ് (കാളരാജേഷ് 32 ) എന്നിവരെയാണ് കഠിനംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഠിനംകുളം, കഴക്കൂട്ടം, മംഗലപുരം എന്നീ സ്റ്റേഷനുകളിലും കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി അടിപിടി കേസ്സുകളിലും പ്രതികളാണ് ഇരുവരും. കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെ പുത്തന്‍തോപ്പ് ആശുപത്രിയിക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങൾ. പ്രദേശവാസിയായ ഹസ്സ നടത്തുന്ന എച്ച്.എൻ ചിക്കൻ സ്റ്റാളിൽ അതിക്രമിച്ച് കയറിയ പ്രതികൾ കടയിലെ ജീവനക്കാരനായ ആസാം സ്വദേശി അമീറിനെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് , കടയിലെ മേശ വെട്ടിപ്പൊളിച്ച് പണം തട്ടിയെടുത്തു. തുടർന്ന് , എച്ച്.എൻ പിക്ക് സ്റ്റാൾ പ്രവർത്തിക്കുന്ന കെട്ടിട ഉടമയായ ഐസക്കിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും , വാടകയുടെ വിഹിതം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്ന്, കരിഞ്ഞ വയൽ ഭാഗത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു പ്രതികൾ. ഇതിന് ശേഷം ഒളിവിൽ പോയ പ്രതികളെ സാഹസികമായാണ് പൊലീസ് സംഘം പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി പി. കെ മധുവിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.സുനീഷ് ബാബുവിന്റ നിർദ്ദേശാനുസരണം കഠിനങ്കുളം എസ്.എച്ച്. ഒ എ.അൻസാരി, സബ്ബ് ഇന്‍സ്പെക്ടർ വി.സജു, എസ്.ഐമാരായ മുകുന്ദൻ , ഷാജി, എ എസ് ഐ മാരായ സന്തോഷ്, ഷാ, എസ്.സി,പി.ഒ മാരായ ബി സുഫിക്ക് മുദ്ദീൻ, സി.പി. സുരേഷ് കുമാർ , ഡാൻസാഫ് എസ്.ഐ ഫിറോസ് ഖാൻ, എ.എസ്.ഐ ദിലീപ്, സി.പി.ഒ മാരായ സുനി രാജ് അനൂപ്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.