എങ്ങിനെ ഒരു സ്റ്റേഡിയം കുളമാക്കാം ! കോട്ടയം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം നശിപ്പിച്ച് നാനാവിധമാക്കി; 750 രൂപ നല്‍കി കളിക്കാനെത്തുന്ന കായിക താരങ്ങള്‍ സ്റ്റേഡിയം തൂത്ത് വാരേണ്ട ഗതികേടില്‍; വീഡിയോ കാണാം

ജാഗ്രതാ ലൈവ്
സ്പെഷ്യല്‍ റിപ്പോര്‍ട്ട്

Advertisements

കോട്ടയം : എങ്ങിനെ ഒരു സ്റ്റേഡിയം കുളമാക്കി നശിപ്പിക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി നാഗമ്പടത്തെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം. 750 രൂപ നല്‍കി കളിക്കാനിറങ്ങുന്ന കായിക താരങ്ങള്‍ ചൂലും കൂടി കയ്യില്‍ കരുതേണ്ട സ്ഥിതിയാണ്. തൂത്തുവാരാണോ , സ്റ്റേഡിയം വൃത്തിയാക്കാനോ പോലും ആരും ഇല്ലാത്ത സ്ഥിതിയാണ്. കായിക താരങ്ങളുടെ കയ്യില്‍ നിന്നും പണം പിരിക്കാനല്ലാതെ സ്പോട്സ് കൗണ്‍സിലും ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കായിക മന്ത്രിയായിരിക്കെയാണ് കോട്ടയം നാഗമ്പടത്ത് ലക്ഷങ്ങള്‍ മുടക്കി ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്ന് നല്‍കിയത്. എന്നാല്‍ , സ്പോട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്റ്റേഡിയം പരിപാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സ്റ്റേഡിയത്തില്‍ കാണുന്നത്. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും ചോര്‍ന്നൊലിക്കുകയാണ്. ഇത്തരത്തില്‍ ചോര്‍ന്നൊലിക്കുന്ന സ്ഥലത്ത് കളിക്കാനിറങ്ങുന്നവര്‍ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ മാത്രമാണ് പരിക്കേല്‍ക്കാതെ തിരികെ കയറാനാക്കുക.

ഒറ്റ മഴയ്ക്ക്
ചോര്‍ന്നൊലിക്കും


ഒറ്റ മഴ പെയ്താല്‍ മതി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍. കോടികള്‍ മുടക്കി നിര്‍മ്മിച്ച മേല്‍ക്കൂര ചോര്‍ന്നൊലിച്ചതോടെ കളിക്കളത്തിനായി നിര്‍മ്മിച്ച കോര്‍ട്ടും പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. കളിക്കളത്തില്‍ തന്നെ പലയിടത്തും തറയും പൊട്ടിപ്പൊളിഞ്ഞതാണ്. ഇതിനെല്ലാം കാരണം ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര തന്നെയാണ്. മേല്‍ക്കൂരയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളമാണ് പലപ്പോഴും തറയില്‍ക്കെട്ടി നില്‍ക്കുന്നതും തറ പോലും നശിക്കുന്നതിന് ഇടയാക്കുന്നതും. ഇത് കൂടാതെയാണ് ഇരിപ്പിടങ്ങള്‍ പലതും നശിച്ച് നാനാവിധമായി മാറിയിരിക്കുന്നതും.

കളിക്കാനിറങ്ങുന്നവര്‍
തിരികെ കയറിയാല്‍ ഭാഗ്യം


രാജ്യാന്തര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം വാഗ്ദാനം ചെയ്തെങ്കിലും, ഈ നിലവാരത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇനിയും രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സാധിച്ചിട്ടില്ല. സ്റ്റേഡിയത്തിനുള്ളല്‍ ചെരുപ്പിട്ട് പ്രവേശിക്കരുതെന്നാണ് നിര്‍ദേശമെങ്കിലും വാടകയ്ക്കു നല്‍കുന്ന ഇവന്റുകളും, പ്രോഗ്രാമുകളും നടക്കുമ്പോള്‍ നിര്‍ലോഭം ആളുകള്‍ ചെരുപ്പിട്ട് ഇവിടെ കയറും. ഫലമോ സ്റ്റേഡിയത്തിന്റെ തറ തവിട് പൊടിയാകും. യാതൊരു വിധത്തിലുള്ള ശ്രദ്ധയുമില്ലാതെ അശ്രദ്ധമായി കൈകാര്യം ചെയ്തതിലൂടെ സ്റ്റേഡിം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.
\

Hot Topics

Related Articles