കളത്തിക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ലോക്കൽ റിപ്പോർട്ടർ
കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ മീൻ പിടിക്കാൻ സ്ഥാപിച്ച വലയിൽ പെരുമ്പാമ്പ് കുടുങ്ങി. മീനച്ചിലാറ്റിൽ കളത്തിക്കടവിലാണ് വല സ്ഥാപിച്ചിരുന്നത്. രാവിലെ മീനെടുക്കാനായി എത്തിയ മീൻപിടുത്തക്കാരാണ് വലയിൽ പെരുമ്പാമ്പിനെ കണ്ടത്. വലയിൽ കയറിയ മീനുകളെയെല്ലാം തിന്ന ശേഷം പുറത്ത് കടക്കാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു പെരുമ്പാമ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദേശവാസിയായ ടി.ആർ തങ്കപ്പനാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഇവിടെ വല സ്ഥാപിച്ചത്. സാധാരണ രാത്രിയിൽ വല സ്ഥാപിച്ച ശേഷം പിറ്റേന്ന് രാവിലെ എത്തി മീനെടുക്കുകയാണ് ഇവർ ചെയ്തിരുന്നത്. വ്യാഴാഴ്ച രാവിലെയും പതിവ് പോലെ വലയെടുക്കാൻ എത്തിയപ്പോഴാണ് മീൻവലയിൽ പെരുമ്പാമ്പിനെ കണ്ടത്. 65 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വലയിൽ പെരുമ്പാമ്പ് കുടുങ്ങുന്നതെന്ന് തങ്കപ്പൻ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
പെരുമ്പാമ്പിനെ വലയിൽ നിന്നും പുറത്തെടുത്ത ശേഷം വനം വകുപ്പ് അധികൃതർക്ക് കൈമാറും. രാത്രി മുഴുവൻ വലയിൽ കുടുങ്ങിയതിനാൽ പെരുമ്പാമ്പിന് പരിക്കേറ്റിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിക്കും. ഇതിനു ശേഷമാവും പാമ്പിനെ സുരക്ഷിതമായ പ്രദേശത്ത് തുറന്നു വിടുക. അൽപ സമയത്തിനകം പെരുമ്പാമ്പിനെ ഏറ്റുവാങ്ങാൻ വനം വകുപ്പ് അധികൃതർ എത്തിയേക്കും.