കോട്ടയം : ഒരു ഉപതിരഞ്ഞെടുപ്പിൽ ലഭിക്കാവുന്ന മഹാ ഭൂരിപക്ഷത്തിലായിരിക്കും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയിക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ എം.പി. കർഷകരുടെ പ്രതിഷേധം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കും പുതുപ്പള്ളിയിലേത്.
ചാണ്ടി ഉമ്മനുള്ള ഓരോ വോട്ടും, കർഷകരുടെയും, സാധാരണ ജനങ്ങളുടെയും കേന്ദ്ര, സംസ്ഥാന സർക്കാരിനെതിയുള്ള പ്രതികരണമാകുമെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒൻപതര വർഷത്തെ മോദി ഭരണം ജനങ്ങൾക്ക് ദുരിത പൂർണം. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കർഷകർക്ക് അനുകൂലമായ നിലപാടെടുക്കുമെന്നും കെ.സി പറഞ്ഞു.
ലഡാക്കിൽ ഇന്ത്യയുടെ ഭൂമി ചൈന കൈയ്യേറിയിട്ടാണ് ബിജെപി ദേശീയത പ്രസംഗിക്കുന്നത്. മണിപ്പൂർ നാല് മാസമായി കത്തിയെരിയുകയാണ്.
ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്ന സിദ്ധാന്തമാണ് ഇവിടെയുള്ളത്. ഈ മനോഭാവമുള്ള ആളുകൾ രാജ്യം ഭരിക്കുമ്പോൾ അധികാരം നിലനിർത്താൻ ഏതറ്റം വരെയും പോകുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നതെന്നും കെ.സി വേണു ഗോപാൽ പറഞ്ഞു. വർഗീയതയും, വിഭജനവുമാണ് ബിജെപി യുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.