ശ്രീഹരിക്കോട്ട: സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദിത്യ എൽ വണ്ണിന്റെ ആദ്യ ഭ്രമണപഥ ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഉപഗ്രഹം ഇപ്പോൾ ഭൂമിയിൽ നിന്ന് 245 കി.മീ. അടുത്ത ദൂരവും 22459 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണുള്ളത്. അടുത്ത ഭ്രമണപഥ ഉയർത്തൽ സെപ്റ്റംബർ അഞ്ചിന് രാവിലെ മൂന്ന് മണിക്ക് നടക്കും.
ഇനി മൂന്ന് ഭൗമഭ്രമണപഥ ഉയർത്തലുകൾ കൂടി കഴിഞ്ഞ ശേഷമായിരിക്കും പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക. പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്താൻ 127 ദിവസമെടുക്കും.
നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. സൗരയൂഥത്തിന്റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓര്‍ബിറ്റാണ് ആദിത്യയുടെ ലക്ഷ്യം.