ന്യൂഡൽഹി : ജി20 ഉച്ചകോടിക്കായി ഡൽഹിയിൽ ഒത്തുചേരുന്ന നേതാക്കൾക്കും അന്താരാഷ്ട്ര സംഘടനാ മേധാവികൾക്കും ഔദ്യോഗിക അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് വെജിറ്റേറിയൻ മെനു. അത്താഴത്തിൽ മാംസമോ മുട്ടയോ ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ വെജിറ്റേറിയൻ ഭക്ഷണവും നൽകുമെന്ന് വൃത്തങ്ങൾ എബിപി ലൈവിനോട് പറഞ്ഞു. മെനുവിൽ പ്രാദേശിക ഇന്ത്യൻ രുചികളും മില്ലറ്റിൽ നിന്നുള്ള പ്രേത്യക വിഭവങ്ങളും വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കാനിരിക്കുന്ന 18-ാമത് വാർഷിക ജി20 ഉച്ചകോടി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ഉച്ചകോടികളിലൊന്നാണ്. സന്ദർശകരായ നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷയ്ക്ക് പുറമെ ഭക്ഷണവും പ്രത്യേക ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി (IYM) ആചരിക്കുന്നതിനാൽ ലോക നേതാക്കളുടെ മെനുവിലെ പ്രധാന ഘടകമാണ് മില്ലറ്റുകൾ. രാജ്യത്തെ തദ്ദേശീയ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2018 ലെ ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകൈ എടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്താഴവിരുന്നിൽ ഇന്ത്യൻ ഓൾഡ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ പാചക പാരമ്പര്യത്തെ മെനുവിൽ ഉൾപെടുത്താൻ ഷെഫുകൾ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ജി20 ഇന്ത്യ സ്പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി പറഞ്ഞു.
ലോകനേതാക്കളെയും പ്രതിനിധികളെയും താമസിക്കുന്ന ഹോട്ടലുകളിലും നൂതനമായ മില്ലറ്റ് കൊണ്ടുള്ള വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം മുഴുവനും ഇന്ത്യ നടത്തിയ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകളിൽ മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ മെനുവിൽ ഉണ്ടായിരുന്നു. വാരണാസിയിലെ താജ് ഗംഗസ് ഹോട്ടലിൽ നടന്ന നാലാമത് ജി20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പിന്റെയും സാംസ്കാരിക മന്ത്രിമാരുടെയും യോഗത്തിൽ പ്രതിനിധികൾക്ക് റാഗി ലിറ്റി, ചോഖ തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ പ്രത്യേക മെനു നൽകി.