കൊച്ചി : മലയാളികള്‍ക്ക് മറക്കാൻ പറ്റാത്ത മുഖമാണ് നടി മയൂരിയുടേത്. ആകാശഗംഗ, അരയന്നങ്ങളുടെ വീട് തുടങ്ങിയ ശ്രദ്ധേയ സിനിമകളില്‍ വേഷമിട്ട മയൂരി അക്കാലത്ത് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ചു. 22ാം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തപ്പോള്‍ ഏവരും ഞെട്ടി. 2005 ജൂലെെ 16 നാണ് നടി മരണപ്പെട്ടത്. ചെന്നെെ അണ്ണാ നഗറിലെ സ്വവസതിയിലാണ് മയൂരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മയൂരി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യമാണ് ഇന്നും അവശേഷിക്കുന്നത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് മയൂരിയുടെ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്തായിരുന്നു നടിയെ അലട്ടിയ പ്രശ്നമെന്ന് ഇന്നും ആര്‍ക്കും അറിയില്ല. മയൂരിയെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യബ് ചാനലില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവിച്ചിരിക്കാൻ പ്രത്യേക കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാൻ ആത്മഹത്യ ചെയ്യുന്നെന്നാണ് മയൂരി സഹോദരനായി എഴുതി വെച്ച ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞത്. അവരെ മലയാളികള്‍ മറക്കാൻ സാധ്യതയില്ല. ആകാശഗംഗയില്‍ ജീവിനോടെ കത്തിക്കുന്ന സീനൊക്കെ വിഷമത്തോടെയേ നമുക്ക് കണ്ടിരിക്കാൻ പറ്റൂ. ജീവിതത്തിലും പച്ചയ്ക്ക് കത്തിക്കുന്ന അനുഭവങ്ങള്‍ നേരിട്ടതാകാം മയൂരിയെ ചെറുപ്രായത്തില്‍ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം,’ ശാന്തിവിള ദിനേശ് പറയുന്നു.
1998 ല്‍ സമ്മര്‍ ഇൻ ബത്ലഹേം എന്ന സിനിമയിലൂടെയാണ് മയൂരി മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. മലയാളത്തല് ഉറച്ച് നില്‍ക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഉറച്ച് നിന്നില്ലെങ്കിലും വിട്ട് പോകാൻ താല്പര്യമില്ലെന്നാണ് മയൂരി നല്കിയ മറുപടി. അച്ഛന്റെ ജോലി മാറ്റം കാരണം ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും മയൂരിക്ക് ജീവിക്കേണ്ടി വന്നു’
‘വ്യക്തി ജീവിതവും സിനിമാ ജീവിതവും രണ്ടാണെന്നും അവ ഒന്നിച്ച് കൊണ്ട് പോകാൻ പ്രത്യേക കഴിവ് വേണം എന്നും അറിയാത്തവളായിരുന്നു മയൂരി. ഹരിഹരൻ സംവിധാനം ചെയ്ത പ്രേം പൂജാരി എന്ന ചിത്രത്തില്‍ ചഞ്ചല്‍ എന്ന പിന്നണി ഗായികയായി അവര്‍ അഭിനയിച്ചു. ആ സിനിമയിലൂടെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയാകും എന്നവര്‍ വിശ്വസിച്ചു’
പക്ഷെ പ്രേം പൂജാരി ദയനീയ പരാജയം ആയിരുന്നു. നിനച്ചിരിക്കാതെയാണ് ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ വേഷം ലഭിച്ചത്. തന്റെ രൂപ സാദൃശ്യമുള്ള ആളുടെ അശ്ലീല വീഡിയോ പുറത്ത് വന്നതും ഉദരരോഗം കാരണം ശരീരഭാരം കുറഞ്ഞ് ഭംഗി നഷ്ടപ്പെടുന്നതും സിനിമകള്‍ തരാമെന്ന് മോഹിപ്പിച്ച് പലരും വഞ്ചിച്ചതുമൊക്കെയാകണം 2005 ല്‍ മയൂരിയെ ആത്മഹത്യയിലേക്ക് നയിച്ചത്,’ ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
കസ്തൂരി മാൻ എന്ന മലയാള സിനിമ ലോഹിതദാസ് തമിഴില്‍ ഒരുക്കുമ്ബോള്‍ മലയാളത്തില്‍ സോന നായര്‍ ചെയ്ത വേഷം മയൂരിക്ക് കൊടുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലോഹിതദാസിനെ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് എന്തോ തിരക്കുള്ള സമയം ആയിരുന്നു. ഞാനല്‍പ്പം തിരക്കിലാണ് പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. അതും മയൂരിക്ക് നിരാശയായിരിക്കാമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
സില്‍ക് സ്മിത, ശോഭ തുടങ്ങിയ നടിമാരുടെ മരണത്തെക്കുറിച്ചും ശാന്തിവിള ദിനേശ് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഒപ്പം നില്ക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ നടിമാരൊന്നും ആത്മഹത്യ ചെയ്യില്ലായിരുന്നെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.