കോട്ടയം കുമാരനല്ലൂരിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു : കെട്ടിടത്തിലെ സാധനങ്ങൾ നീക്കം ചെയ്യാനെത്തിയ ആൾക്ക് പരിക്ക് ; മറ്റൊരു രാജധാനി അപകടം ആവർത്തിക്കാതിരുന്നത് ഭാഗ്യം കൊണ്ട്

കോട്ടയം : കുമാരനല്ലൂരിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ബ്യൂട്ടിപാർലറിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്. കോട്ടയം കുമാരനല്ലൂരിൽ കോട്ടയം നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫെയർ ആന്റ് ഗ്ളോ ബ്യൂട്ടി പാർലർ കെട്ടിടം ഒഴിയുന്നതിന്റെ ഭാഗമായി സാധനങ്ങൾ മാറ്റുന്നതിനിടയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗാന്ധിനഗർ സ്വദേശിയായ ഷാനവാസി (40) ന് പരിക്കേറ്റു. തലയിൽ കോൺക്രീറ്റ് ബീം വീണ് പരിക്കേറ്റ ഷാനവാസിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisements

20 വർഷത്തോളമായി ഫെയർ ആന്റ് ഗ്ളോ ബ്യൂട്ടി പാർലർ നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ്. ഈ കെട്ടിടം അപകടാവസ്ഥയിലായതിനായതിനാൽ അറ്റകുറ്റപണി നടത്തണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നതായി ബ്യൂട്ടിപാർലർ ഉടമ സോളി പറയുന്നു. എന്നാൽ, കെട്ടിടം നന്നാക്കുന്ന കാര്യത്തിൽ നഗരസഭ കൃത്യമായ തീരുമാനങ്ങൾ ഒന്നും എടുത്തിരുന്നില്ല. ഇതേ തുടർന്ന് സക്രാന്തിയിലേക്ക് ബ്യൂട്ടിപാർലർ മാറ്റുന്നതിന് വേണ്ടി തീരുമാനിക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്യൂട്ടി പാർലർ മാറ്റുന്നതിന് വേണ്ടി ഞായറാഴ്ച രാവിലെയാണ് ഷാജഹാനെ നിയോഗിച്ചത്. ഇവിടെ നിന്നും സാധനങ്ങൾ പുതിയ ബിൽഡിങ്ങിലേക്ക് മാറ്റുന്നതിനായാണ് ഷാജഹാൻ എത്തിയത്. ഇതിനിടെ മേൽക്കൂരയിൽ നിന്നും അപ്രതീക്ഷിതമായി കോൺഗ്രീറ്റ് ഇടിഞ്ഞു വീണു. ഓടി മാറുന്നതിനിടെ മറ്റൊരു ഭാഗത്തുനിന്നും കോൺക്രീറ്റ് കൂടി തന്നെ തലയിലേക്ക് വീണതായി ഷാജഹാൻ പറയുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കൃത്യമായ അറ്റകുറ്റപ്പണി നടത്താതെ കെട്ടിടം മാടകയ്ക്ക് നൽകിയ നഗരസഭ അധികൃതനാണ് വിഷയത്തിൽ കുറ്റക്കാരൻ പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ഷീജ അനിലും കൗൺസിലർ സിന്ധു ജയകുമാറും പറഞ്ഞു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.