ബൊളീവിയ : ബൊളീവിയയ്ക്കെതിരായ മത്സരത്തിന് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബൊളീവിയയ്ക്കെതിരായ മത്സരത്തിലും മെസി കളിച്ചിരുന്നില്ല. തുടര്‍ച്ചയായ മത്സരങ്ങളെ തുടര്‍ന്നാണ് അര്‍ജൻ്റൈൻ കോച്ച് മെസിക്ക് വിശ്രമം അനുവദിച്ചത്. ബൊളീവിയയില്‍ നിന്നും മെസ്സി ഫ്ലോറിഡയിലേക്കാണ് പോകുക. അര്‍ജന്റീനൻ മാധ്യമമായ ടി വൈ സി സ്പോര്‍ട്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ 17 ഞായറാഴ്ചയാണ് ഇന്റര്‍ മയാമിയുടെ അടുത്ത എംഎല്‍എസ് മത്സരം. മേജര്‍ ലീഗില്‍ ആറാം സ്ഥാനത്ത് നില്ക്കുന്ന അത്ലാന്റ യുണൈറ്റഡാണ് എതിരാളികള്‍. അമേരിക്കയില്‍ എത്തുമെങ്കിലും മെസ്സി ഈ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി 14-ാം സ്ഥാനത്ത് തുടരുകയാണ്. അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ നിന്ന് ആദ്യ ഒൻപത് സ്ഥാനത്ത് എത്തിയാല്‍ മാത്രമെ മയാമിക്ക് അടുത്ത റൗണ്ടിലേക്ക് എത്താൻ കഴിയു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇനി ഒക്ടോബര്‍ 13നും 18നുമാണ് അര്‍ജന്റീനയ്ക്ക് മത്സരങ്ങളുള്ളത്. ഒക്ടോബര്‍ 13ന് അര്‍ജന്റീന പരാഗ്വയെ നേരിടും. 18ന് നടക്കുന്ന മത്സരത്തില്‍ പെറുവാണ് ലോകചാമ്പ്യന്മാരുടെ എതിരാളികള്‍.