പാലാ: സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ വി.ഫ്രാൻസീസ് അസ്സീസി അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഗവ, എയ്ഡഡ് എൽ.പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രകൃതിയെ സ്നേഹിച്ച വി.ഫ്രാൻസീസ് അസ്സീസി എന്നതാണ് പ്രസംഗ വിഷയം. ക്ലാസ് ഒന്ന്, ക്ലാസ്’ രണ്ട്, ക്ലാസ് മൂന്ന്, ക്ലാസ് 4 എന്നിങ്ങനെ 4 വിഭാഗങ്ങളായാണ് മത്സരം നടക്കുക.2 റൗണ്ടുകളായാണ് മത്സരം. പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന 6 കുട്ടികൾ ഫൈനലിൽ മത്സരിക്കും.
പ്രാഥമിക റൗണ്ടിൽ ക്ലാസ് 1,ക്ലാസ് 2 വിഭാഗങ്ങൾ ഒരു മിനിറ്റും, ക്ലാസ് 3, 4 വിഭാഗങ്ങൾ ഒന്നര മിനിറ്റും ആണ് പ്രസംഗിക്കേണ്ടത്. ഫൈനലിൽ ക്ലാസ് ഒന്ന് 2 മിനിറ്റും, ക്ലാസ് 2 മൂന്ന് മിനിറ്റും, ക്ലാസ് 3, 4 അഞ്ച് മിനിറ്റുമാണ് പ്രസംഗിക്കേണ്ടത്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5001 രൂപയും, രണ്ടാം സമ്മാനമായി 2501 രൂപയും, മൂന്നാം സമ്മാനമായി 1001 രൂപയും ട്രോഫിയും ലഭിക്കും. സെപ്തംബർ 25നു മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും എത്ര കുട്ടികൾക്ക് വേണമെങ്കിലും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ ആറാം തീയതി രാവിലെ 9.30 നടക്കുന്ന ഉദ്ഘാടന സമ്മേളനം മാണി.സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി അസി.സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലു കാലായിൽ അധ്യക്ഷത വഹിക്കും.സി. ഗ്രെയ്സിൻ എഫ്.സി.സി.മുഖ്യ പ്രഭാഷണം നടത്തും. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി, മുനിസിപ്പൽ കൗൺസിലർ ശ്രീമതി ബിജി ജോജോ കുടക്കച്ചിറ, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷിബ ജയിംസ് സ്റ്റാഫ് സെക്രട്ടറി. റെജി ജോസഫ് എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ.ബെർക്കുമാൻ സ് കുന്നുംപുറം അധ്യക്ഷത വഹിക്കും. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. 45 വർഷമായി സ്കൂളിൽ പ്രസംഗ പരിശീലനം നടത്തുന്ന അധ്യാപിക മിസ്. ത്രേസ്യാമ്മ തോമസിനെ ചടങ്ങിൽ ആദരിക്കും. പ്രൊവിൻഷ്യൽ കൗൺസിലർ സി. റിൻസി ആനക്കുഴി, ചെയർപേഴ്സൺ ജോസിൻ ബിനോ, ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി, പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജെയിംസ്, അധ്യാപക പ്രതിനിധികളായ സി. ഡോണ എഫ്.സി.സി, ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിക്കും. മിസ്. ത്രേസ്യാമ്മ തോമസ് മറുപടി പ്രസംഗം നടത്തും. മത്സരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9400251058, 9447985599.