കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ തെരഞ്ഞെടുപ്പും കുടുംബയോഗവും സംഘടിപ്പിച്ചു

കോട്ടയം: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതു യോഗവും കോട്ടയം ജില്ലയുടെ തിരഞ്ഞെടുപ്പും നടത്തി. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത പദ്ധതിക്ക് ഹോട്ടല്‍ അസോസിയേഷന്‍ നല്‍കിയ സേവനം വിലമതിക്കാനാവത്തതാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. ഹോട്ടല്‍ മേഘല നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുന്‍സിപ്പല്‍ ചെയര്‍പഴ്‌സണ് ഔദ്യോഗിക തിരക്കുകളാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതിനാല്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ഇല്യാസ് യോഗത്തില്‍ എത്തിച്ചേര്‍ന്നു. മറ്റ് ജനപ്രതിനിധികള്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ടി. ജയപാല്‍, സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Advertisements

മോട്ടിവേഷന്‍ പ്രോഗ്രാം, മാജിക് ഷോ എന്നിവയും യോഗം നടന്ന ഈരാറ്റുപേട്ട മാന്നാര്‍ സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍, നിത്യോപയോഗ സാധനങ്ങളുടേയും പാചകവാതകത്തിന്റെയും, അനിയന്ത്രിത വിലക്കയറ്റം, വിദേശ കുത്തകകളുടെ കടന്നുകയറ്റം, ഹോട്ടല്‍-ടൂറിസം മേഖലയെ തകര്‍ക്കുന്ന പുതിയ അശാസ്ത്രീയ നിയമങ്ങള്‍ അനധികൃത വ്യാപാരം തുടങ്ങിയവ ഹോട്ടല്‍ വ്യവസായം നിലംപരിശാക്കുന്നു. ഈ അവസരത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കു ന്നവര്‍ക്ക് താങ്ങും തണലുമായി മാറുകയാണ് 1964 ല്‍ സ്ഥാപിതമായ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, അംഗങ്ങള്‍ക്കായി വിവിധ സമരങ്ങള്‍ സംഘടിപ്പിച്ചും, ഗവണ്‍മെന്റു മായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയും അംഗങ്ങളുടെ ക്ഷേമത്തിനായ് ഒരു പരിധി വരെ പ്രശ്‌ന പരിഹാരം കണ്ടെത്തുവാന്‍ സംഘടനയ്ക്ക് സാധിച്ചു എന്നുള്ളത് ഈ സംഘടനയുടെ കെട്ടുറപ്പിന്റെ ഉത്തമ ഉദാഹരണമാണ്- ഭാരവാഹികള്‍ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.