എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും മനുഷ്യാവകാശ ദിനം ആചരിച്ചു

പത്തനംതിട്ട: എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും മനുഷ്യാവകാശ ദിനം ആചരിച്ചു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരവിപേരൂര്‍ ഓതറ ഗ്ലോറിയ ഭവനില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും, കേക്ക് മുറിച്ചും ആഘോഷിച്ചു. ജില്ലാ സെക്രട്ടറി രഞ്ജിത് പി ചാക്കോ യുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗവും, എസ്എച്ച്ആര്‍ യൂത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വക്കേറ്റ് വി. റ്റി. അജോമോന്‍ ഉദ്ഘാടനം ചെയ്തു. പുല്ലാട് നാട്ടുക്കൂട്ടം വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ അമ്പോറ്റി കിഴക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഫാദര്‍ സച്ചിന്‍ കുറിയാക്കോസ് അനുഗ്രഹപ്രഭാഷണവും നടത്തി. എസ്എച്ച്ആര്‍വനിത സംസ്ഥാന ട്രഷറര്‍ സിനി അനില്‍കുമാര്‍, ജില്ലാ ഭാരവാഹികളായ ബിനോയ് ഫിലിപ്പ്, ഡോ. അനില്‍ ഷാജി, റീന ബിബിന്‍, രതീഷ് കുഞ്ഞുമോന്‍, രാജന്‍ മാലേത്ത് എന്നിവര്‍ പ്രസംഗിച്ചു. ജലജാ.വി, റീന ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്എച്ച്ആര്‍ മീഡിയ ഗ്രൂപ്പ് ഗാനങ്ങള്‍ ആലപിച്ചു. എസ്എച്ച്ആര്‍ യൂത്ത് കമ്മിറ്റി അംഗം സനൂപ് കുമ്പനാട് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലികൊടുത്തു.

Advertisements

Hot Topics

Related Articles