ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഡിവൈഎഫ്ഐ പ്രവർത്തകന് ദാരുണാന്ത്യം

കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ ഡി വൈ എഫ് ഐ നേതാവ് മരിച്ചു. കൊടുങ്ങല്ലൂർ അമ്പലനട മുണ്ടേങ്ങാട്ട് ദാസന്റെയും ഷൈലയുടെയും മകൻ കൃഷ്ണദാസ് (ശ്രീമോൻ – 26) ആണ് മരിച്ചത്. എസ്എഫ്ഐ മുൻ കൊടുങ്ങല്ലൂർ ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ് ഐ എടവിലങ്ങ് മേഖല കമ്മറ്റി അംഗവും സി പി ഐ എം കാതിയാളം ബ്രാഞ്ച് അംഗവുമാണ് കൃഷ്ണദാസ് സഞ്ചരിച്ചിരുന്ന ബൈക്കും
ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ചരാവിലെ 3 മണിയോടെ പറവൂർ – ആലുവ റൂട്ടിൽ മന്നം കവലയ്ക്കു സമീപത്താണ് അപകടമുണ്ടായത്. പെരുമ്പാവൂരിൽ ജെസിബി ഓപ്പറേറ്ററാണു കൃഷ്ണദാസ്. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാതെ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങി. പുലർച്ചെ തിരിച്ച് ജോലിക്കായി പെരുമ്പാവൂരിലേക്കു പോകുമ്പോഴാണ്
അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ അക്ഷയ് ദാസ്

Advertisements

Hot Topics

Related Articles