ആഭാസം സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അലൻസിയർ നടിയോട് മോശമായി സംസാരിച്ചു; ചിത്രങ്ങളും വീഡിയോയും പകർത്തി : അയാള്‍ക്കു കൊടുക്കേണ്ടത്‌ ആണ്‍ പ്രതിമ അല്ല : തങ്കൻ ചേട്ടന്റെ….. : അലൻസിയർക്കെതിരെ വിമര്‍ശനവുമായി ട്രാൻസ്ജൻഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്കാര വേദിയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടൻ അലൻസിയറിനെതിരെ വിമര്‍ശനവുമായി ട്രാൻസ്ജൻഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. ആഭാസം സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരം മറ്റൊരു നടിയോട് മോശമായി സംസാരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ക്യാമറയ്ക്ക് മുന്നിലും ജീവിതത്തിലും അലൻസിയര്‍ അഭിനയിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

Advertisements

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഭാസം സിനിമയില്‍ ബാംഗ്ലൂര്‍ വര്‍ക്ക്‌ ചെയുമ്ബോള്‍ ആണ് ഇയാള്‍ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വര്‍ത്താനം പറയുകയും ഞങ്ങള്‍ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും metoo ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയില്‍ വര്‍ക്ക്‌ ചെയുമ്ബോള്‍ എന്നെ ഇയാള്‍ കാണുകയും അപ്പോള്‍ അയാള്‍ ഒരു കമെന്റ് പറഞ്ഞു. ഓ,… WCC ആളുകള്‍ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ.

അതെ സെറ്റില്‍ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്ബോള്‍ (ഇന്ന് അയാള്‍ക്കൊപ്പം അവാര്‍ഡ് വാങ്ങിയ നടി )മൊബൈല്‍ ഫോണ്‍ ഉപോയിഗിച്ചു അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയര്‍ സ്റ്റൈല്‍ ചെയണ പെണ്‍ കൂട്ടിയും കൂടി അവരെ ഉറക്കത്തില്‍ നിന്നും വിളിച്ചു. അവര്‍ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു. അപ്പോ അയാള്‍ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു .അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാള്‍ എന്തൊക്കയോ പറഞ്ഞു റൂമില്‍ നിന്നു പോയി.

ടേക്ക് സമയം പോലും മദ്യ ലഹരി യില്‍ ഉള്ള ഇയാള്‍ ഒരു ദിവസം അയാള്‍ക് പരിജയം ഉള്ള ട്രാൻസ് വുമണ്‍ വ്യക്തിയുടെ നമ്ബര്‍ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാൻ മേക്കപ്പ് ആര്‍ടിസ്റ്റിനോട് ചോദിച്ചു അയാള്‍ക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നില്‍ക്കുന്ന ഒരാളോണോ അയാള്‍. അതോ അഭിനയിക്കാണോ. അയാള്‍ ഓരേ സമയം ക്യാമറക്ക് മുൻപില്‍ ജീവിതത്തില്‍ അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരൻ ആര്ടിസ്റ് ബേബി

അയാള്‍ക്കു കൊടുകേണ്ടത്‌ ആണ്‍ പ്രതിമ അല്ല

തങ്കൻ ചേട്ടന്റെ…,,,,,

പറഞ്ഞാല്‍ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാല്‍,,,

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.