മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ റിസര്‍വ് ടീമിലെ നാല് യുവതാരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. പിടിയിലായ താരങ്ങളിലൊരാളും പെണ്‍കുട്ടിയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. പെണ്‍കുട്ടി അറിയാതെ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സഹതാരങ്ങള്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
കാനറി ദ്വീപില്‍ നിന്നുള്ള 16-കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച ക്ലബ്ബിന്റെ പരിശീലന സ്ഥലത്തുവെച്ചാണ് താരങ്ങളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര് റയലിന്റെ സി ടീം അംഗങ്ങളും ഒരാള്‍ ബി ടീം അംഗവുമാണ്. നാല് പേരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെങ്കിലും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് വീഡിയോ പകര്‍ത്തിയതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പരാതി. സംഭവത്തില്‍ ക്ലബ്ബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താരങ്ങള്‍ക്ക് രണ്ട് മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ് ലഭിക്കാൻ സാധ്യതയുണ്ട്.