കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : ശാസ്ത്ര പ്രദർശനവും, കലാജാഥയും സെപ്റ്റംബർ 19 ചൊവ്വാഴ്ച മുതൽ

കോട്ടയം : കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ 23-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ശാസ്ത്ര പ്രദർശനം, കലാജാഥ എന്നിവ സെപ്റ്റംബർ 19 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നു.
കോട്ടയം തിരുന്നക്കര മൈതാനിയിൽ ശാസ്ത്ര പ്രദർശനം ചൊവ്വാഴ്ച രാവിലെ 10.30 ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ഐ എസ് ആർ ഒ യുടെ ശാസ്ത്ര പ്രദർശനവിഭാഗം തയ്യാറാക്കിയ ശാസ്ത്ര വണ്ടി തിരുന്നക്കരയിലെ പ്രദർശന നഗരിയിൽ 19 മുതൽ 21 വരെ ഉണ്ടായിരിക്കും. ഗലീലിയോ പഠന കേന്ദ്രം ഒരുക്കുന്ന ടെലസ്ക്കോപ്പുകൾ ഉപയോഗിക്കുന്നതിനും വാനനിരീക്ഷണം നടത്തുന്നതിനും അവസരം ലഭിക്കും . മനുഷ്യ ജീവിതത്തിന്റെ സർവ്വ പുരോഗതിയും ശാസ്ത്രത്തിന്റെ സംഭാവനയാണ്. ശാസ്ത്ര ബോധം വളർത്തുന്നതിനും , ദിവ്യാത്ഭുത പ്രവർ ത്തനങ്ങളെ ശാസ്ത്രീയമായിഅനാവരണം ചെയ്യുന്നതിനുമെല്ലാം കളമൊരുക്കുന്ന ശാസ്ത്ര പ്രദർശനം, തിരുന്നക്കരയിൽ തിരിതെളിയുന്നു. കേരളത്തിന്റെ ഊർജ്ജമായ വൈദ്യുതി ബോർഡിന്റെ ചിത്രം, പ്രത്യേകതകൾ, ഭാവി എന്നിവ അറിയാൻ പ്രദർശന ശാലയിൽ എത്തിച്ചേരുക . ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വർക്കിംഗ് മോഡൽ കണ്ടു മനസ്സിലാക്കാനുംഅവസരമുണ്ട്. എല്ലാ ദിവസവും സെമിനാറുകൾ, എഞ്ചിനിയറിം വിദ്യാർത്ഥി കൾക്കായി പ്രത്യേക സെഷനുകൾ, വൈകുന്നേരങ്ങളിൽ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ് പ്രദർശനശാലയിൽ പ്രവേശനം സൗജന്യമാണ്.
സെറ്റംബർ 19, 20, 21 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്ന വൈദ്യുതി കലാ ജാഥ 19 ന് രാവിലെ 9.30 ന് വൈക്കത്ത് നിന്ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യും. ജാഥ സെപ്റ്റംബർ 21 ന് കോട്ടയത്ത് സമാപിക്കും.
സെറ്റംബർ 22 ന് വൈകുന്നേരം 3 മണിക്ക് മാമൻ മാപ്പിള ഹാളിൽ ” വൈദ്യുതി വികസനം, പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ സെമിനാർ ഉഘാടനം ചെയ്യും.
സെപ്റ്റംബർ 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാമ്മൻ മാപ്പിള ഹാളിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. 23, 24 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിൽ മന്ത്രിമാരായ കെ.കൃഷ്ണൻ കുട്ടി, വി.എൻ വാസവൻ, മുൻമന്ത്രി എം എം മണി, പ്രശസ്ത മാധ്യമ പ്രവർത്തക കെ.കെ.ഷാഹിന തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.