കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ബസേലിയസ് കോളജും ചേര്‍ന്ന് 18ന് സംഘടിപ്പിക്കുന്ന നിയുക്തി തൊഴില്‍മേളയുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 18 40 വരെ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഐടിസി, ഡിപ്ലോമ, ബിടെക്, നഴ്‌സിങ്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കല്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. മറ്റു ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം.
അന്‍പതോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ തസ്തികകളിലായി 3,000 തൊഴിലവസരങ്ങളുണ്ടാകും. ബാങ്കിങ്, നോണ്‍ ബാങ്കിങ്, എഫ്എംസിജി, ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍, ഐടി, എന്‍ജിനീയറിങ്, ഓട്ടമൊബീല്‍, എജ്യുക്കേഷന്‍, ഫര്‍മസ്യൂട്ടിക്കല്‍സ്, ബിപിഒ, മാനുഫാക്ചറിങ്, റീട്ടെയില്‍, ഹോസ്പിറ്റല്‍, ഹോസ്പിറ്റാലിറ്റി, എച്ച്ആര്‍ മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്, സെയില്‍സ്, സര്‍വീസ്, എമര്‍ജന്‍സി മാനേജ്‌മെന്റ് സര്‍വീസ്, ഹെല്‍ത്ത്‌കെയര്‍ എന്നീ മേഖലകളിലെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 14നകം www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ് മേളയില്‍ ഹാജരാക്കണം. 0481 2560413, 2563451, ഫെയ്‌സ്ബുക് പേജ്: