തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചുവെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കണ്ണൂര്‍ വിസിക്ക് ഇനി അധികാരത്തില്‍ തുടരാനാകുമോ എന്നകാര്യം വ്യക്തമാക്കണം. ഇക്കാര്യത്തില്‍ മന്ത്രി ബിന്ദു പ്രതിക്കൂട്ടിലാണ്. മന്ത്രിയാണ് പുനര്‍നിയമനം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. മന്ത്രിക്ക് കത്തെഴുതാന്‍ അവകാശം ഇല്ല. മന്ത്രി ആര്‍.ബിന്ദു രാജിവെക്കുകയും കണ്ണൂര്‍ വിസി അടിയന്തരമായി സ്ഥാനം ഒഴിയുകയും ചെയ്യണം. കെ ടി ജലീല്‍ ചെയ്ത അതേ കാര്യമാണ് ആര്‍ ബിന്ദുവും ചെയ്തത്. തുടര്‍ഭരണം കിട്ടിയപ്പോള്‍ ആരും ചോദിക്കാനില്ല എന്ന നിലയിലാണ് സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞകാലങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. കെ ടി ജലീല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഉന്നയിച്ച വസ്തുതകള്‍ പ്രതിപക്ഷ ജല്പനങ്ങള്‍ എന്ന് ആരോപിച്ചു സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇപ്പോള്‍ നിയമവിരുദ്ധമായി ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്ന് ഗവര്‍ണര്‍ പറയുന്നു- രമേശ് ചെന്നിത്തല പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വി സി പദവിയില്‍ തന്നെ വീണ്ടും നിമയമിച്ചതിനെക്കുറിച്ച് വിശദീകരണം നല്‍കേണ്ടത് താനല്ലെന്നും ഗവര്‍ണറാണെന്നും കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. നിയമന ഉത്തരവ് കിട്ടിയത് പ്രകാരമാണ് പദവിയില്‍ പ്രവേശിച്ചത്. ചാന്‍സലറുടെ ഓഫീസില്‍ നിന്നാണ് കത്ത് കിട്ടിയത്. നിലവിലെ വിവാദത്തിന് മറുപടി പറയേണ്ടതും അവരാണെന്നും വി സി പ്രതികരിച്ചു. കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വി സി പറഞ്ഞു.