പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ്; ഇരട്ടസഹോദരിമാര്‍ക്ക് മിന്നും നേട്ടം

റാന്നി : പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്ലറ്റിക്സ് മത്സരത്തില്‍ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരട്ട സഹോദരിമാരായ എസ്.അല്‍ക്ക, എസ്.അല്‍മി എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അല്‍ക്ക ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനവും അല്‍മി ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനവും ഡിസ്‌കസ്ത്രോയില്‍ രണ്ടാം സ്ഥാനവും നേടി.സ്‌കൂള്‍ കായികമത്സരത്തില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനമടക്കം നിരവധി സമ്മാനങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്. കുന്നം ഗവ.എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇടമുറി തോമ്പിക്കണ്ടം ചേന്നമലയില്‍ സി.പി. സുനിലിന്റെയും അമ്പിളിയുടെയും മക്കളാണിവര്‍.

Advertisements

Hot Topics

Related Articles