ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ സ്വയം തരംതാഴുന്നു: എല്‍.ഡി.എഫ്

പാലാ: സ്ത്രീകളേയും, കുട്ടികളേയും പോലും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പോലീസും കോടതിയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ ആ ക്രിമിനലിനെപ്പോലെ സ്വയം തരം താഴുകയാണെന്ന് എല്‍.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി.

Advertisements

കേരളം ആദരിക്കുന്ന വ്യക്തിത്വങ്ങളെയും മതമേലധ്യക്ഷന്മാരെയും തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തി ഹത്യ നടത്തിയ പ്രതിയെ രക്ഷിക്കാന്‍ കുടുംബത്തെ രംഗത്തിറക്കിയുള്ള സമരങ്ങള്‍ മറയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹീനമായ ഈ രാഷ്ട്രീയത്തിന് പൊതുസമൂഹം ഉചിതമായ തിരിച്ചടി നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ എത്രയോ കാലമായി നടത്തിയ വ്യക്തിഹത്യ തെളിവ് സഹിതം കണ്ടെത്തി പിടിക്കപ്പെട്ടപ്പോഴാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുള്ള പ്രതിയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളിയത്. നിയമസംവിധാനം പ്രതിയെന്നു കണ്ടെത്തിയപ്പോള്‍ പുതിയ നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.

ഇത്തരം ക്രിമിനലിസത്തിന്റെ വ്യക്താക്കളായി മാറിയ കോണ്‍ഗ്രസ് നേതൃത്വം വരുംകാലങ്ങളില്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നും യോഗം വിലയിരുത്തി. തെറ്റു ചെയ്യുന്നവര്‍ശിക്ഷക്ക് അര്‍ഹരാണ് അവര്‍ക്കെതിരെ നിയമനടപടി സ്വാഭാവികമാണ് അതിനാണ് ഈ നാട്ടില്‍ പോലീസും കോടതിയുമൊക്കെ ഉള്ളത്.തെററ് അവര്‍ കണ്ടെത്തി നിയമത്തിന്റെ മുന്‍പില്‍ എത്തിച്ചിരിക്കുകയാണ്.
അതിനെ രാഷ്ട്രീയ മായി നേരിടാന്‍ നോക്കുന്നത് വില പോവുകയില്ല.

സമരം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസും യുഡിഎഫും രാഷ്ട്രീയ സത്യസന്ധത പാലിച്ചുകൊണ്ടും നിയമ ലംഘനം നിയമത്തിന്റെ വഴിയ്ക്കു വിട്ട്, രാഷ്ട്രീയ പ്രവര്‍ത്തനം നേരായ വഴിക്കു നടത്തുവാന്‍ തയ്യാറാവണമെന്നും എല്‍.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ലാലിച്ചന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം, സണ്ണി ഡേവിഡ്, ജോസ് ടോം, പി.കെ.ഷാജകുമാര്‍, പ്രൊഫ. ലോപ്പസ് മാത്യു, പി.എം ജോസഫ്, പീറ്റര്‍ പത്തലാനി, ബേബി ഊരകത്ത് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles