കളരിപ്പയറ്റ് ജനങ്ങളിലേക്ക്..! ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള അനുമോദനം ഡിസംബര്‍ 12ന് ഞാലിയാകുഴിയില്‍

കോട്ടയം: ലോക ആയോധന കലയുടെ മാതാവായി അറിയപ്പെടുന്ന കളരിപ്പയറ്റ് സമൂഹത്തില്‍ സാര്‍വര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ‘കളരിപ്പയറ്റ് ജനങ്ങളിലേക്ക്’ എന്ന സന്ദേശം മുന്നോട്ട് വെച്ച് കൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും, സ്‌പോര്‍ട്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന കളരിഷയറ്റ് ചാമ്പ്യന്‍ഷിഷ് വിജയികള്‍ക്ക് അനുമോദനം നടത്തപ്പെടുന്നതിന്റെ ഉദ്ഘാടനകര്‍മ്മം 2021 ഡിസംബര്‍ 12 -ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ഞാലിയാകുഴി ചിറപ്പുറത്ത് കാസിലില്‍ വച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.

Advertisements

ജോര്‍ജ് ജോസഫ് ഗുരുക്കള്‍ (സെക്രട്ടറി എസ്‌കെഎ) വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി എന്നിവര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കെ. ജയകൃഷ്ണന്‍ (പ്രസിഡന്റ് എസ്‌കെഎ) മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഷാജി വാസുദേവ ഗുരുക്കള്‍ (ആകടിങ്ങ് പ്രസിഡന്റ് എസ്‌കെഎ), മഞ്ജു പി. കെ (3-ാം വാര്‍ഡ് മെമ്പര്‍), ജോബി വര്‍ഗീസ് (2-ാം വാര്‍ഡ് മെമ്പര്‍), ഗീതാ രാധാകൃഷ്ണന്‍ 4-ാം വാര്‍ഡ് മെമ്പര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഉണ്ണികൃഷ്ണന്‍ ഗുരുക്കള്‍ (ട്രഷറര്‍ എസ്‌കെഎ) കൃതജ്ഞത രേഖപ്പെടുത്തും.

Hot Topics

Related Articles