പച്ചക്കറി തൊട്ടാല്‍ പൊള്ളും, വില റെക്കോര്‍ഡിലേക്ക്; സപ്ലൈകോയും വിലകൂട്ടി, ചെറുപയറിന് കൂടിയത് 30 രൂപ കൂട്ടി; വില ഉടന്‍ കുറയാന്‍ സാധ്യതയില്ല

കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയില്‍ പച്ചക്കറി. പല പച്ചക്കറികള്‍ക്കും മൊത്ത വിപണിയില്‍ ഇരട്ടിയോളം വില വര്‍ദ്ധിച്ചു. വ്യാപാരമേഖലയെ വില വര്‍ദ്ധനവ് പ്രതികൂലായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.അതേസമയം, വിലക്കയറ്റത്തിന് കാരണം വില്‍പ്പനക്കാരുടെ പൂഴ്ത്തിവെപ്പാണെന്ന ആരോപണം കച്ചവടക്കാര്‍ തള്ളി കളഞ്ഞു. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പച്ചക്കറിയെടുക്കുന്ന മാര്‍ക്കറ്റില്‍ തന്നെ വില ഉയരുകയാണ്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വിപണിയില്‍ പച്ചക്കറി ക്ഷാമം വലുതാണ്. വില കുറക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടും കാര്യമുണ്ടായിട്ടില്ല.മറ്റു സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് രൂക്ഷമാക്കിയത്.

Advertisements

തക്കാളിക്ക് 120 രൂപയാണ് ചില്ലറവിപണിയില്‍. ചില്ലറവിപണിയില്‍ മിക്കഇനങ്ങള്‍ക്കും നാല്പത് രൂപയോളം കൂടി. പച്ചക്കറി കിട്ടാനില്ലെന്നും വ്യാപാരികള്‍ പറയുന്നു. സപ്ലൈകോയിലും അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടി. കുറുവ അരിക്ക് 7 രൂപയും ചെറുപയറിന് 30 രൂപയും കൂടി. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ക്കും വില കൂട്ടി.

Hot Topics

Related Articles