ദില്ലി : മണിപ്പൂരിൽ കാണാതായ മെയ് തെ വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ജൂലൈയിലാണ് 17, 20 വയസുള്ള ഹിജാം ലിന്തോയ്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നിവരെ കാണാതായത്. കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. കുട്ടികൾ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നു.
അതേ സമയം, മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൊബൈൽ ഇൻറർനെറ്റ് അടക്കം പുനസ്ഥാപിച്ചു. ആക്രമസംഭവങ്ങൾ കുറഞ്ഞെന്നും, സാധാരണ നിലയിലേക്ക് ജനജീവിതം നീങ്ങുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് സർക്കാർ വിശദീകരണം. കലാപത്തെ തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ മെയ് 3 മുതലാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിപ്പൂരിൽ കാണാതായ 2 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; മരിച്ചത് മെയ്തെ വിഭാഗത്തിൽപ്പെട്ട കുട്ടികൾ