തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ അവലോകനയോഗം ഇന്നു രാവിലെ 9.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ് നടക്കുക.
പകല്‍ 1.30 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതല്‍ അഞ്ചുവരെ പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ വിലയിരുത്തും. ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് നാല് മേഖലാ യോഗങ്ങള്‍ നടത്താൻ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളുമുണ്ടാകും. 29ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അവലോകനം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ നടക്കും. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം ഒക്ടോബര്‍ മൂന്നിന് എറണാകുളം ബോള്‍ഗാട്ടി പാലസിലായിരിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് മറീന കണ്‍വൻഷൻ സെന്ററില്‍ ചേരും.