കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച്: നേരിയ സംഘർഷം

കോട്ടയം : കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാർച്ചിൽ നേരിയ സംഘർഷം. നാഗമ്പടം ബസ്റ്റാൻഡിൽ നിന്നും പ്രകടനമായ എത്തിയ പ്രവർത്തകർ ബാങ്കിനു മുന്നിൽ പോലീസ് ഉയർത്തിയ ബാരിക്കേട് കടക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് പൊലീസ് പ്രതിരോധിച്ചതോടെ ബാരിക്കേഡ് തകർക്കാൻ ഡി വൈ എഫ് ഐ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും ഉണ്ടായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് മഹേഷ് ചന്ദ്രന്റെയും , ജില്ലാ സെക്രട്ടറി സുരേഷിന്റെയും , ജില്ലാ കമ്മിറ്റിയംഗം റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.