ഒട്ടാവ : കനേഡിയൻ പൊതുസഭ സ്പീക്കര്‍ ആന്തൊണി റോട്ട രാജിവെച്ചു. നാസി മുൻ സൈനികനെ ആന്തൊണി ചരിത്ര പുരുഷൻ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് രാജി.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനാണ് ആന്തൊണി റോട്ട. അതിനാല്‍ തന്നെ റോട്ടയുടെ രാജി ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്ക് വൻ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്‌കിയെ സഭയില്‍ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്പീക്കര്‍ ആന്തൊണി റോട്ടയുടെ വിവാദ പരാമര്‍ശം. യുക്രെയ്‌നില്‍ നിന്നുള്ള മുൻ നാസി പട്ടാളക്കാരനെയായിരുന്നു അദ്ദേഹം പ്രശംസിച്ചത്. സംഭവത്തിന് പിന്നാലെ ഭരണപക്ഷത്തില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആന്തൊണി രാജിവെച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രതിഷേധം തുടരുമെന്ന് കാനഡയിലെ ജൂത സംഘടനകള്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാനഡയുടെ ജനസംഖ്യയില്‍ രണ്ട് ശതമാനത്തോളം ജൂത വംശജരാണ്. രാഷ്‌ട്രീയത്തിലും നിര്‍ണായക സ്വാധീനമാണ് ജൂതന്മാര്‍ക്കുള്ളത്. ലിബറല്‍ പാര്‍ട്ടിയിലെ പ്രമുഖനായ ആന്തൊണി റോട്ടയുടെ പരാമര്‍ശം പ്രധാനമന്ത്രി ട്രൂഡോയ്‌ക്ക് കൂടിയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.