തിരുവല്ല കറ്റോട് കര്‍ട്ടന്‍ വില്‍ക്കാനെത്തിയ സംഘം 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; ജാഗ്രത വേണമെന്ന് പൊലീസ്, അന്വേഷണം ആരംഭിച്ചു

തിരുവല്ല : കര്‍ട്ടന്‍ വില്‍ക്കാനെന്ന വ്യാജേനെയെത്തിയ സംഘം കറ്റോട് സ്വദേശിയുടെ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. കറ്റോട് വല്യവീട്ടില്‍ പടി സാബു ഏബ്രഹാമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയം സാബുവിന്റെ മരുമകള്‍ മുത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വിടിന്റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മരുമകള്‍ മുത്ത് വീടിന്റെ താഴത്തെ നിലയിലായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു.

Advertisements

സാബുവിന്റെ അയല്‍ വാസിയുടെ വീട്ടില്‍ കര്‍ട്ടന്‍ വില്‍പ്പനയ്ക്ക് എത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. അയല്‍ വാസിയുടെ വീടിന്റെ മതില്‍ വഴി സാബുവിന്റെ വീടിന്റെ ഷെയ്ഡിലൂടെ മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. സാബുവിന്റെ വീടിന്റെ ഷെയ്ഡില്‍ അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് അയല്‍വാസിയായ കൊച്ചുമോളുടെ മകന്‍ ജസ്റ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ജസ്റ്റിന്‍ മാതാവ് കുഞ്ഞുമോളെ വിവരമറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ഞുമോള്‍ സാബുവിന്റെ വീട്ടിലെത്തി വീടിന്റെ ഷെയ്ഡില്‍ അജ്ഞാതനെ കണ്ട വിവരമറിയിച്ചു. തുടര്‍ന്ന് മുത്തും കുഞ്ഞുമോളും ചേര്‍ന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടമായ കാര്യം അറിഞ്ഞത്. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.

Hot Topics

Related Articles