ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ, ജൂനിയർ ഡോക്ടർമാരോടൊപ്പം സീനിയർ ഡോക്ടർമാരും ഒ.പി ബഹിഷ്കരിക്കുന്നു. കഴിഞ്ഞ രണ്ടാം തിയതി മുതൽപി ജി ഡോക്ടർമാർ ഒ പി ബഹിഷ്കരണം സമരം നടത്തി വരികയാണ്. വെള്ളിയാഴ്ച മുതൽ കോവിഡ് ഡ്യൂട്ടി ഒഴികെ മുഴുവൻ എമർജൻസി വിഭാഗത്തിൽ നിന്ന് വിട്ടുനിന്നു കൊണ്ട് സമരം തുടരുകയാണ്.
ഹൗസ് സർജർമാർ തിങ്കളാഴ്ച രാവിലെ 8 മുതൽ ചൊവ്വാഴ്ച രാവിലെ 8 വരെ സമരം പ്രഖ്യാപിച്ചു. ഒന്നാം വർഷ പി ജിയുടെ അഡ്മിഷൻ സംബന്ധിച്ചുള്ള കാലതാമസമാണ് പി ജി വിഭാഗം ഡോക്ടർമാർ സമരം ചെയ്യുന്നതെങ്കിൽ ,കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരു രോഗിയുടെ ബന്ധു ചികിത്സാ സംബന്ധമായ പിഴവ് ആരോപിച്ച് ഒരു വനിതാഹൗസ് സർജനെ മർദ്ദിച്ചെന്നാരോപിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സീനിയർ ഡോക്ടർമാരുടെ കെ ജി പിഎം റ്റി എ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഒ പി ബഹിഷ്കരണം. രാവിലെ 8 മുതൽ 11 മണി വരെ മാത്രമേ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും അതിനു ശേഷം ഡ്യൂട്ടിക്കെത്തുമെന്നും അസോസിയേഷൻ മെഡിക്കൽ കോളജ് യൂണിറ്റ് പ്രസിഡൻ്റ് ഡോ. റ്റിനുരവിഎബ്രഹാം അറിയിച്ചു.