ന്യൂസ് ഡെസ്ക് : ചെറുപ്പത്തില്‍ താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞ് തമിഴ് സൂപ്പര്‍താരം കമല്‍ ഹാസൻ.ഇത്ര വലിയ നടനായിട്ടും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലാണ് ആത്മഹത്യ ചിന്ത തന്നിലുണ്ടാക്കിയത് എന്നാണ് കമല്‍ ഹാസൻ പറഞ്ഞത്. ചെന്നൈ ലയോള കോളേജ് വിദ്യാര്‍ത്ഥികളുമായി സംവാദിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്.
ഇരുപത്, ഇരുപത്തൊന്ന് വയസില്‍ ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. നമുക്ക് നമ്മളെ കുറിച്ച് അമിത ആത്മവിശ്വാസം എപ്പോഴും ഉണ്ടാകും. ഞാൻ ഇത്രയും വലിയ നടനായിട്ടും എന്നെ ആരും ശ്രദ്ധിക്കുന്നില്ല പരിഗണിക്കുന്നില്ല എന്ന് ഞാൻ വിചാരിച്ചു. ഞാൻ മരിച്ച് പോയാല്‍ ഇത്രയും നല്ലൊരു കലാകാരനായിരുന്നു എന്ന് പറഞ്ഞ് ആളുകള്‍ ശ്രദ്ധിക്കുമെന്ന് ചിന്തിച്ചു. ഗൗരവമായി തന്നെ അതിനെ പറ്റി ഞാൻ ചിന്തിച്ചു. അന്ന് അനന്തു എന്നൊരു ഗുരു എനിക്ക് ഉണ്ടായിരുന്നു. പോടാ മഠയാ, നീ ബുദ്ധിശാലി ആണെങ്കില്‍ ഞാന്‍ പിന്നെ ആരാ? ഞാന്‍ എത്രയോ സിനിമകളില്‍ അഭിനയിച്ചു. എന്നിട്ട് ആരെങ്കിലും തിരിച്ചറിഞ്ഞോ. എന്നിട്ടും ഞാൻ ജോലി ചെയ്യുന്നില്ലേ. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് എന്നോട് പറഞ്ഞു.- കമല്‍ ഹാസൻ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആത്മഹത്യ എന്നു പറയുന്നത് കൊലപാതകത്തിലും ഒട്ടും ചെറിയ കാര്യമല്ല എന്നാണ് കമല്‍ ഹാസൻ പറയുന്നത്. ഇരുട്ട് എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കില്ല. ഒരുനാള്‍ വെയില് വരുക തന്നെ ചെയ്യും. അതുവരെ ഒന്ന് കാത്തിരിക്കൂ. ഇരുട്ടായിരിക്കുമ്ബോള് പേടി തോന്നുന്നുണ്ടെങ്കില്‍, ആ ഇരുട്ടിനെ പ്രകാശമാക്കാൻ സ്വപ്നം കാണൂ. കലാം സാര്‍ പറഞ്ഞത് പോലെ. ആത്മഹത്യ എന്നത് ഒരു നിമിഷത്തെ തോന്നല്‍ മാത്രമാണ്. ആ നേരത്ത് എനിക്ക് അനന്തു വന്നത് പോലെ, എടാ മുട്ടാള് എന്ന് വിളിച്ച് പിന്തിരിപ്പിക്കാന് ഒരാള്‍ ഉണ്ടായാല്‍ മതി. ഇത് കേള്‍ക്കുന്നവര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതുന്നു.- കമല്ഹാസൻ പറഞ്ഞു.