അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണ് ; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ എംവി ഗോവിന്ദന്‍

കണ്ണൂര്‍ : കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനം സംബന്ധിച്ച്‌ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് എംവി ഗോവിന്ദന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിനോദിനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. 

Advertisements

സി.പി.എം നേതാവ് അഡ്വ. കെ. അനില്‍കുമാറിന്റെ വിവാദ തട്ടം പരാമര്‍ശങ്ങളില്‍ എം വി ഗോവിന്ദൻ മറുപടി നല്‍കി. അനില്‍കുമാര്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് എം വി ഗോവിന്ദൻ വിതക്തമാക്കി. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതില്‍ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അനില്‍ കുമാറിനെ തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles