ഡല്‍ഹി റെയ്ഡ് ; സംഘപരിവാറിനെതിരായ ആശയസമരത്തിന് ആരെയും അനുവദിക്കില്ലെന്ന സമീപനത്തിന്റെ ഭാഗം ;  എം വി ഗോവിന്ദൻ

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലെ ഡല്‍ഹി പൊലീസ് റെയ്ഡില്‍ പ്രതികരിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഭരണകൂട ശക്തികള്‍ക്കും സംഘ്പരിവാര്‍ വിഭാഗങ്ങള്‍ക്കും എതിരായി ആശയപരമായ സമരത്തിലേര്‍പ്പെടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സ്വേച്ഛാധിപത്യമായ സമീപനമാണ് മാധ്യമരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. 

Advertisements

ഇന്ത്യയിലെ സര്‍വമേഖലകളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിഷേധം നമ്മള്‍ ഇപ്പോള്‍ കാണുകയാണ്. പ്രതിഷേധാര്‍ഹമായ ഈ നിലപാട് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല. പത്രസ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ജനാധിപത്യ ശക്തികള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടില്‍ റെയ്ഡ് നടന്നുവെന്ന വാര്‍ത്ത വസ്തുതാപരമായി ‍ശരിയല്ല. കര്‍ഷക സംഘത്തിന്റെ ഉള്‍പ്പെടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന കെട്ടിട സമുച്ചയം സീതാറാം യെച്ചൂരിയുടെ പേരിലുള്ളതാണ്. അവിടെയാണ് കര്‍ഷസംഘത്തിന്റെ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ ചില പത്രപ്രവര്‍ത്തകര്‍ അടക്കള്ളവരും താമസിക്കുന്നുണ്ട്.

പത്രപ്രവര്‍ത്തകന്‍റെ താമസസ്ഥലമായത് കൊണ്ടാണ് അവിടെ റെയ്ഡ് നടന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മീഡിയവണിനെതിരെ നടന്ന സംഭവം നമുക്കറിയാവുന്നതാണ്. പല മാധ്യമങ്ങള്‍ക്കും എതിരായി ഇത്തരം കടന്നാക്രമണങ്ങള്‍ നടത്തി വരികയാണ്. ഇതിനെ ജനാധിപത്യ ഇന്ത്യ ശക്തമായി നേരിടേണ്ടതുണ്ടെന്നും ഫലപ്രദമായി പ്രതിഷേധം രേഖപ്പെടുത്തണമെന്നുമാണ് പറയാനുള്ളതെന്ന് എം.വി ഗോവിന്ദൻ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Hot Topics

Related Articles