മുട്ടില്‍ മരം മുറിക്കേസ് ; അപ്രതീക്ഷിത ഉപരോധ സമരവുമായി ടി.സിദ്ദീഖ് എം.എല്‍.എ ; നാളെ സിപിഎം വില്ലേജ് ഓഫീസ് മാര്‍ച്ച്‌

കല്‍പ്പറ്റ : മുട്ടില്‍ മരം മുറിക്കേസില്‍ സമരവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. സിപിഎം നാളെ വില്ലേജ് ഓഫീസ് മാര്‍ച്ച്‌ നടത്താനിരിക്കെ ഇന്ന് അപ്രതീക്ഷിതമായി ടി.സിദ്ദീഖ് എംഎല്‍എ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു. കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന ഉറപ്പ് ആവശ്യപ്പെട്ടായിരുന്നു ടി. സിദ്ദീഖ് എം.എല്‍.എയുടെ പ്രതിഷേധം. മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്ക് പിഴ നോട്ടീസ് വന്നപ്പോള്‍ ഏറ്റവും അവസാനമാണ് കോണ്‍ഗ്രസ് വിഷയം ഏറ്റെടുക്കുന്നത്. പിഴ നോട്ടീസ് വന്നതിനുപിന്നാലെ റവന്യു വകുപ്പിനെ വിമര്‍ശിച്ചുകൊണ്ട് സിപിഎം ജില്ല സെക്രട്ടറി പി. ഗഗാറിൻ രംഗത്തെത്തിയിരുന്നു. 

Advertisements

തുടര്‍ന്ന് സിപിഎം സമരവും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ സിപിഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബുവും റവന്യൂമന്ത്രിക്ക് കത്തെഴുതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിഴനോട്ടീസില്‍ പുനപരിശോധന വേണമെന്നും അതുവരെ പിഴയീടാക്കാൻ നടപടികള്‍ പാടില്ലെന്നും സിപിഐ നിലപാട് എടുത്തു. ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രിയും രംഗത്തെത്തി. മുട്ടില്‍ മരം മുറി കേസില്‍ ആദിവാസികളായ ഭൂവുടമകള്‍ക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്നാണ് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞത്. കര്‍ഷകരുടെ പരാതികളില്‍ കലക്ടര്‍ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെഎല്‍സി ആക്ടിലെ സെക്ഷൻ 16 പ്രകാരം കളക്ടര്‍ അപ്പീല്‍ അധികാരം നടപ്പിലാക്കുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

വിഷയത്തില്‍ ഭരണപക്ഷ പാര്‍ട്ടികള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി ആദ്യമെത്തിയപ്പോഴാണ് ടി.സിദ്ദീഖ് എം.എല്‍.എയുടെ അപ്രതീക്ഷിത പ്രതിഷേധം. 

ടി.സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിലെത്തി മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറെ ഉപരോധിച്ചു . സംഭവത്തെതുടര്‍ന്ന് വില്ലേജ് ഓഫീസിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിരുന്നു. മുട്ടില്‍ സൗത്ത് വില്ലേജിലെ 35 കര്‍ഷകര്‍ക്കായി 7 കോടിയില്‍ അധികം രൂപയാണ് നിലവില്‍ പിഴ ചുമത്തിയിരിക്കുന്നത്. ഇതില്‍ പ്രതിയായ റോജിയും ഉള്‍പ്പെടും. 27 കേസുകളില്‍ മരത്തിൻ്റെ മൂല്യനിര്‍ണയം അവസാന ഘട്ടത്തിലാണ്. അത് പൂര്‍ത്തിയായാല്‍, മറ്റ് കര്‍ഷകര്‍ക്കും നോട്ടീസ് കിട്ടും. കര്‍ഷകരുടെ ഹിയറിങ് നടത്തി കളക്ടര്‍ക്കോ, സബ്കളക്ടര്‍ക്കോ തുടര്‍നടപടി ഒഴിവാക്കാം. ഈ സാധ്യതയാണ് നിലവില്‍ റവന്യൂവകുപ്പ് പരിശോധിക്കുന്നത്.

Hot Topics

Related Articles