അയല്‍ക്കൂട്ടത്തിന് പോകാന്‍ വീട്ടില്‍ നിന്നിറങ്ങി; റാന്നിയില്‍ കുരങ്ങിന്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്, തോളെല്ല് പൊട്ടി, വാരിയെല്ലുകള്‍ ചതഞ്ഞു; ചെറുമകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റാന്നി: പെരുമ്പെട്ടിയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കരിയംപ്ലാവ് പുതുപ്പറമ്പില്‍ മറിയാമ്മ സാജനാണ് (56) പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന മകന്റെ മകള്‍ പ്രിസ്‌കില്ല (14) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ മൂന്നരയോടെ ചുട്ടുമണ്‍ – കരിയംപ്ലാവ് റോഡില്‍ മുറ്റുത്തറപടിക്കു സമീപമായിരുന്നു സംഭവം. അയല്‍ക്കൂട്ടത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ മറിയാമ്മയും പ്രിസ്‌കില്ലയും കുരങ്ങിന്‍ കൂട്ടത്തിന് മുന്‍പില്‍ അകപ്പെടുകയായിരുന്നു.

Advertisements

ആക്രമിക്കാന്‍ തുനിഞ്ഞ കുരങ്ങുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് മറിയാമ്മയ്ക്ക് പരുക്കേറ്റത്. മറിയാമ്മയുടെ തലയിലും കാലിലും മുറിവേറ്റിട്ടുണ്ട്. ഇരുകൈകള്‍ക്കും ഇടതുകൈയുടെ തോളിനും പൊട്ടലും വാരിയെല്ലുകള്‍ക്ക് ചതവു മേറ്റിട്ടുണ്ട്. കുരങ്ങിന്‍കൂട്ടത്തെ ഓടിയെത്തിയ മകനും മരുമകളും ചേര്‍ന്ന് വിരട്ടി ഓടിച്ചു. ആദ്യം റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles